Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:27 AM GMT Updated On
date_range 17 July 2017 8:27 AM GMTസമരക്കാരെ പിന്തിരിപ്പിക്കാൻ ലഘുലേഖയുമായി ഇടത് സംഘടന
text_fieldsകാസർകോട്: ജില്ലയിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുന്ന നഴ്സുമാരെ പിന്തിരിപ്പിക്കാൻ ലഘുലേഖകളുമായി സി.െഎ.ടി.യു പ്രവർത്തകർ സമരപന്തലുകളിൽ പര്യടനം നടത്തി . 'ന്യായമായ സമരത്തോടു മാത്രമേ യോജിക്കാനാവൂ' എന്ന തലവാചകത്തോടുകൂടിയ ലഘുലേഖയാണ് സി.െഎ.ടി.യു പ്രവർത്തകർ സമരപന്തലുകളിൽ വിതരണം ചെയ്തത്. 'കേരളത്തിൽ സ്വകാര്യ ആശുപത്രി മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച മിനിമം വേജസ് നടപ്പിലാക്കുന്നതിന് നിയമപരമായ മാനദണ്ഡമുണ്ട്. സമ്മർദ തന്ത്രങ്ങളുണ്ടാക്കി നേടാൻ കഴിയുന്നതല്ല മിനിമം വേജസ് കമ്മിറ്റിയിലെ ശമ്പള പരിഷ്കരണം' എന്ന ആമുഖത്തോടെയാണ് ലഘുലേഖ തുടങ്ങുന്നത്. ശമ്പള പരിഷ്കരണ കമ്മിറ്റിയിൽ ശക്തമായ അഭിപ്രായങ്ങളൊന്നും പറയാതെ എല്ലാറ്റിനെയും തെരുവിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും രണ്ടു പേജുകളിലായുള്ള കുറിപ്പിൽ പറയുന്നു. മാന്യമായ തീരുമാനം കൈക്കൊണ്ട സർക്കാർ നടപടികളെ വെല്ലുവിളിച്ചുകൊണ്ട് ഒരുവിഭാഗം നടത്തുന്ന സമരം സമകാലീന കേരളത്തിെൻറ മനഃസാക്ഷിയെ വെല്ലുവിളിക്കുന്നതാണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ (സി.െഎ.ടി.യു) ജനറൽ സെക്രട്ടറി എ. മാധവെൻറ പേരിൽ ഇറങ്ങിയ ലഘുലേഖയിൽ പറയുന്നു.
Next Story