Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:25 AM GMT Updated On
date_range 17 July 2017 8:25 AM GMTവിമുക്തി: കണ്ണൂർ മണ്ഡലത്തിൽ വിദ്യാലയങ്ങളിൽ മോണിറ്ററിങ് സമിതികൾ
text_fieldsകണ്ണൂർ: വിമുക്തിയുടെ ഭാഗമായി കണ്ണൂർ നിയമസഭ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും ഡിവിഷൻ വാർഡ്തല കമ്മിറ്റികളും വിദ്യാലയം/ ക്ലബ്/ വായനശാല തലത്തിൽ മോണിറ്ററിങ് കമ്മിറ്റികൾ രൂപവത്കരിക്കാനും തീരുമാനം. മണ്ഡലത്തിൽ ജൂലൈ അവസാനവാരം വിപുലമായ സെമിനാർ നടത്തുന്നതിനും ധാരണയായി. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രവർത്തനം കണ്ണൂർ നിയോജകണ്ഡലത്തിൽ വ്യാപകമാക്കുന്നതിന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. മേയർ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി, എക്സൈസ് ഡെപ്യൂട്ടി കമീഷണർ വി.വി. സുരേന്ദ്രൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എം. ബാബുരാജ്, ഡി.എം.ഒ നാരായണ നായ്ക് എന്നിവർ സംസാരിച്ചു.
Next Story