Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:23 AM GMT Updated On
date_range 17 July 2017 8:23 AM GMTകട്ടക്കാലിൽ വീണ്ടും അപകടം; കാർ ഒാേട്ടായിലിടിച്ച് ആറുപേർക്ക് പരിക്ക്
text_fieldsകാസർകോട്: മണിപ്പാലിൽനിന്ന് ബേക്കൽകോട്ട കാണാൻ പുറപ്പെട്ട ഡോക്ടർമാർ സഞ്ചരിച്ച കാർ ഒാേട്ടായിലിച്ച് ആറുപേർക്ക് പരിക്കേറ്റു. ഒാേട്ടായാത്രക്കാരായ രണ്ടുപേരുെട നില ഗുരുതരമാണ്. തീരദേശപാതയിലെ േമൽപറമ്പ് കട്ടക്കാലിലാണ് ഞായറാഴ് വൈകീട്ട് മൂന്നിന് അപകടമുണ്ടായത്. ഓട്ടോഡ്രൈവര്‍ മാങ്ങാട് അരമങ്ങാനത്തെ രാജേഷ്, ഓട്ടോ യാത്രക്കാരനായ മാക്കോട് സ്വദേശി അഷ്‌റഫ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിപ്പാല്‍ ആശുപത്രിയിലെ ഡോക്ടർമാരായ ഹരിയാന സ്വദേശി അതിക്യ തുല്യ, ആന്ധ്രപ്രദേശ് കര്‍ണൂരിലെ രവിതേജ എന്നിവരടക്കം കാറിലുണ്ടായിരുന്ന നാലുപേർക്ക് നിസ്സാര പരിക്കേറ്റു. ഇവർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ബേക്കലിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് എതിരെ മേൽപറമ്പിലേക്ക് വരുന്ന ഒാേട്ടായിൽ ഇടിക്കുകയായിരുന്നു. കെ.എസ്.ടി.പി നവീകരണം നടത്തിയ കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ കട്ടക്കാൽ സ്ഥിരം അപകടകേന്ദ്രമാണ്. ഒരാഴ്ചക്കിടെ പത്തോളം അപകടങ്ങളാണുണ്ടായത്. റോഡ് നിർമാണത്തിലെ അപാകതയും സുരക്ഷാക്രമീകരണങ്ങളില്ലാത്തതുമാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
Next Story