Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:19 AM GMT Updated On
date_range 17 July 2017 8:19 AM GMTമാലിന്യരഹിത പാതയോരം ലക്ഷ്യമിട്ട് ശുചീകരണം
text_fieldsകേളകം: ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തിൽ താമസിക്കുന്ന പ്രദേശത്തെ പാതയോരങ്ങൾ മാലിന്യരഹിത പാതയോരം ലക്ഷ്യമിട്ട് ഒരുകൂട്ടം കുട്ടികൾ പാതയോര ശുചീകരണത്തിനായി മുന്നോട്ട് ഇറങ്ങി. ഇത് മൂന്നാമത്തെ ഞായറാഴ്ചയാണ് പേരാവൂർ പഞ്ചായത്തിലെ കൊട്ടംചുരത്തെ കുട്ടികൾ പാതയോരത്തെ മാലിന്യങ്ങൾ നീക്കംചെയ്തത്. ഒഴിവുദിനമായ ഞായറാഴ്ചകളിലാണ് കുട്ടികൾ മാലിന്യം നീക്കംചെയ്യാൻ ഇറങ്ങുന്നത്. പരിസ്ഥിതിപ്രവർത്തകൻ നിഷാദ് മണത്തണയുടെ നേതൃത്വത്തിലാണ് ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞയാഴ്ചകളിൽ നാല് കുട്ടികൾ ഏഴു ചാക്കും പിന്നീടുള്ള ഞായറാഴ്ച ഒമ്പത് പെൺകുട്ടികളടക്കം പത്തു ചാക്കും ഇന്ന് പത്ത് കുട്ടികളിൽ പത്ത് ചാക്കും മാലിന്യമാണ് ശേഖരിച്ചത്. കൊട്ടംചുരം മുതൽ പേരാവൂർ വരെയുള്ള റോഡരികിലെ മാലിന്യങ്ങൾ ഒഴിവുദിനങ്ങളിൽ പെറുക്കി ശേഖരിച്ചു സംസ്കരിക്കുന്നതിനായി പഞ്ചായത്തിന് കൈമാറും. ഇനിയുള്ള ഒഴിവുദിവസങ്ങളിൽ പേരാവൂർ ടൗൺ വരെയുള്ള മാലിന്യം നീക്കംചെയ്യാനാണ് കുട്ടികളുടെ തീരുമാനം. മാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കാനും പാതയോരങ്ങളിലും പുഴകളിലും കൈത്തോടുകളിലും വലിച്ചെറിയുന്ന പ്രവണത മുതിർന്നവരിൽ ഇല്ലാതാക്കാനുമാണ് കുട്ടികൾതന്നെ ശുചീകരണവുമായി രംഗത്തിറങ്ങിയത്.
Next Story