Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസാഹിത്യസദസ്സ്​​...

സാഹിത്യസദസ്സ്​​ സംഘടിപ്പിച്ചു

text_fields
bookmark_border
എടക്കാട്: സാഹിത്യവേദി സംഘടിപ്പിച്ച പ്രതിമാസ സദസ്സിൽ എഴുത്തുകാരൻ ഡോ. എ.ടി. മോഹൻരാജ് അരുന്ധതി റോയിയുടെ പുതിയ കൃതിയായ 'ദ മിനിസ്ട്രി ഓഫ് അറ്റ് മോസ്റ്റ് ഹാപ്പിനസി'നെക്കുറിച്ച് പ്രഭാഷണം നടത്തി. ജനു ആയിച്ചാൻകണ്ടി അധ്യക്ഷതവഹിച്ചു. 'മലയാള കഥയുടെ വർത്തമാനം' എന്ന സംവാദത്തിന് നിതിൻ നാങ്ങോത്ത്, ഡോ. എൻ. ലിജി, ടി.കെ.ഡി മുഴപ്പിലങ്ങാട് എന്നിവർ നേതൃത്വം നൽകി. വി. ഷഗിൽ, രവീന്ദ്രൻ കിഴുന്ന, പ്രകാശൻ യു.പി, പി. അബ്ദുൽ കരീം, സത്യൻ എടക്കാട്, മുഹമ്മദ് ഹംസ കൈതാൽ, കെ. ശശിധരൻ, പി.കെ. ദിനേശൻ, എടക്കാട് പ്രേമരാജൻ, കെ.ടി. റസാഖ്, എം.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു. സതീശൻ മോറായി, ജസീൽ കുറ്റിക്കകം, എം.കെ. മറിയു, ടി. റഷീദ് എന്നിവർ രചനകൾ അവതരിപ്പിച്ചു. സംസ്ഥാന ലളിതകല അക്കാദമി ചിത്രകല പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ട സാഹിത്യവേദി അംഗം എൻ.പി. സന്തോഷിനെ അനുമോദിച്ചു. എം.എസ്. ആനന്ദ്, ഗഫൂർ ആഡൂർ, സി.എ. പത്മനാഭൻ, മോഹൻ കോറോത്ത്, കെ. ശിവദാസൻ, ഐശ്വര്യ പ്രസൂന, പി. വിജേഷ്, കെ.ബി. ശ്രീകാന്ത്, സി. നാരായണൻ, നജീബ് നടാൽ എന്നിവർ സംബന്ധിച്ചു. ടി.വി. വിശ്വനാഥൻ സ്വാഗതവും എ.കെ. അശ്റഫ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story