Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:44 AM GMT Updated On
date_range 16 July 2017 8:44 AM GMTഇന്ന് ലോക പാമ്പ് ദിനം; എ.ഡി.എമ്മിെൻറ കാറിൽ 'പാമ്പ്'
text_fieldsകാസർകോട്: കലക്ടറേറ്റിന് മുന്നിൽ നിർത്തിയിട്ട എ.ഡി.എം കെ. അംബുജാക്ഷെൻറ കാറിൽ 'പാമ്പി'നെ കണ്ട ൈഡ്രവർ പരിഭ്രമിച്ച് ഒച്ചവെച്ചു. ജീവനക്കാർ ഓടിക്കൂടി. കോൺഫറൻസ് ഹാളിൽ എൻഡോസൾഫാൻ പുനരധിവാസ സെൽ യോഗം കഴിഞ്ഞ് ഉദ്യോഗസ്ഥർ തിരിച്ചുപോകുന്ന സമയമായിരുന്നു. കലക്ടർ ജീവൻ ബാബു ഉടൻ സ്ഥലത്തെത്തി. അസി. ഫോറസ്റ്റ് കൺസർവേറ്റർ പി. ബിജു പാമ്പുപിടിത്തക്കാരെ വിളിച്ചു. ആളുകൾ പരിഭ്രമിച്ചുനിൽക്കവേ മധൂരിൽനിന്നെത്തിയ പാമ്പുപിടിത്തക്കാരൻ മഹീന്ദ്ര വൈൽഡ് ലൈഫ് ഫൗണ്ടേഷൻ ചെയർമാൻ എം. മവീഷ് കുമാർ 'പാമ്പി'നെ പിടികൂടി. അപ്പോഴാണ് സാമൂഹിക വനവത്കരണ വിഭാഗം േറഞ്ച് ഫോറസ്റ്റ് ഓഫിസർ എം. ജോഷി ആരും ഭയക്കേണ്ടെന്നും മോക്ഡ്രിൽ ആണെന്നും അറിയിച്ചത്. ഇന്ന് ലോക പാമ്പ് ദിനത്തിെൻറ മുന്നോടിയായി സംഘടിപ്പിച്ചതായിരുന്നു മോക്ഡ്രിൽ. പാമ്പ് കടിച്ചാൽ പരിഭ്രമിക്കാതെ വിഷചികിത്സാ കേന്ദ്രത്തിലെത്തിക്കണമെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ. രാജാറാം വിശദീകരിച്ചു. ഭക്ഷണം കഴിക്കരുത്, മുറിവ് വലുതാക്കരുത്, ആശുപത്രിയിലേക്കുളള വാഹനമെത്തുന്നതുവരെ ഇരിക്കരുത് തുടങ്ങിയ നിർദേശങ്ങൾ നൽകി. ഡയറ്റീഷ്യൻ ഉദൈഫ് മുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എൻ.വി. സത്യൻ, കെ.ഇ. ബിജുമോൻ, കെ. സുനിൽകുമാർ, പി.വി. ശശിധരൻ, രാജേഷ്, ഡെപ്യൂട്ടി കലക്ടർ എച്ച്. ദിനേശൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.വി. സുഗതൻ എന്നിവരും മോക്ഡ്രിൽ നിരീക്ഷിക്കാനെത്തിയിരുന്നു.
Next Story