Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:44 AM GMT Updated On
date_range 16 July 2017 8:44 AM GMT'പ്രവാസീയം- 2017' മലയാളിപുരസ്കാരം സമ്മാനിച്ചു
text_fieldsകാസര്‍കോട്: വേള്‍ഡ് മലയാളി കൗണ്‍സില്‍ കാസര്‍കോട് ചാപ്ടറിെൻറ 'പ്രവാസീയം- 2017' മലയാളി ഐക്കണ്‍ പുരസ്കാരം നാങ്കി മുഹമ്മദലിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരജേതാവ് സുരഭി ലക്ഷ്മി സമ്മാനിച്ചു. കാസര്‍കോടിെൻറ നല്ല മനസ്സിെൻറ അടയാളങ്ങളാണ് ഇത്തരം പുരസ്കാരങ്ങളെന്നും ജീവിതത്തില്‍ നല്ലതുചെയ്ത മുഹമ്മദലി നാങ്കിയെ പോലുള്ളവരെ ആദരിക്കുമ്പോള്‍ വലിയ ആഹ്ലാദമാണ് ഉണ്ടാവുന്നതെന്നും സുരഭി പറഞ്ഞു. 'എം80 മൂസ'യിലെ പാത്തുവിെൻറ ഭാഷയില്‍ സംസാരിച്ച് സുരഭി ൈകയടി നേടി. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. എം.പി. ഷാഫി ഹാജി ഷാള്‍ അണിയിച്ചു. അന്തര്‍ദേശീയ വിഡിയോ ഗെയിം അവാര്‍ഡ് ജേതാവ് സൈനുദ്ദീന്‍ ഫഹദിനും പ്രൈഡ് ഓഫ് ഇന്ത്യ മ്യൂസിക്കല്‍ അവാര്‍ഡ് ജേതാവും ഗായികയുമായ ഹരിത ഹരീഷിനും സുരഭി ഉപഹാരങ്ങള്‍ സമ്മാനിച്ചു. പ്രസ്ക്ലബ് പ്രസിഡൻറ് സണ്ണി ജോസഫ്, വൈസ് പ്രസിഡൻറ് ടി.എ. ഷാഫി, മുജീബ് അഹ്മദ്, ഫ്രാക്ക് പ്രസിഡൻറ് എം.കെ. രാധാകൃഷ്ണന്, അഷറഫ് ഐവ, തസ്ലീം, ഷഫീഖ് ബെന്‍സര്‍, റഹീം സുല്‍ത്താന്‍ ഗോള്‍ഡ്, സി.എല്‍. ഹമീദ്, ഹസന് മൊഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. ഗാനമേളയും അരങ്ങേറി.
Next Story