Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമഗ്ര പക്ഷിഭൂപട...

സമഗ്ര പക്ഷിഭൂപട നിർമാണം ഉദ്ഘാടനം

text_fields
bookmark_border
കാസർകോട്: ജില്ലയിലെ സമഗ്ര പക്ഷിഭൂപട നിർമാണത്തിന് തുടക്കമായി. വിദ്യാനഗർ വനശ്രീ കോംപ്ലക്സിൽ നടന്ന പക്ഷിഭൂപട നിർമാണത്തി​െൻറ ഉദ്ഘാടനം കലക്ടർ ജീവൻ ബാബു, ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ എന്നിവർ ചേർന്ന് പക്ഷിനിരീക്ഷണം നടത്തി ഉദ്ഘാടനംചെയ്തു. അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ പി. ബിജു പദ്ധതി വിശദീകരിച്ചു. ജില്ലയിലെ 187 സെല്ലുകളിലായി സെപ്റ്റംബർ 13 വരെ മഴക്കാല സർവേയും 2018 ജനുവരി 13 മുതൽ മാർച്ച് 13 വരെ വേനൽക്കാല സർവേയും നടത്തും. റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം. ജോഷിൽ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.ഇ. ബിജുമോൻ, എൻ.വി. സത്യൻ, കെ. സുനിൽകുമാർ, വി.വി. ശശിമോഹൻ, പക്ഷിനിരീക്ഷകരായ പി.സി. രാജീവൻ, ഡോ. പി. സന്തോഷ്, മാക്സിം കൊല്ലങ്കാനം, രാജു കിദൂർ, ടി.വി. ഹരിഹരൻ, ചാരുത, പ്രദീപ് ചന്ദ്രൻ, കെ. ഗോവിന്ദൻ, ടി. തങ്കമണി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story