Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:40 AM GMT Updated On
date_range 16 July 2017 8:40 AM GMTതലശ്ശേരിയിലെ മുത്തശ്ശിമരം സംരക്ഷിക്കണമെന്ന് സംഘടനകൾ
text_fieldsതലശ്ശേരി: തലശ്ശേരി നഗരമധ്യത്തിൽ തലമുറകൾക്ക് തണലായിനിന്ന മുത്തശ്ശിമരം സംരക്ഷിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തെത്തി. മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള മുത്തശ്ശിമരത്തിെൻറ ചില്ലകൾ അപകടഭീഷണി ഉയർത്തുന്നതായി പറഞ്ഞാണ് അധികൃതർ ഇത് വെട്ടിമാറ്റാനൊരുങ്ങുന്നതെന്ന് പ്രകൃതിസ്നേഹികൾ ആരോപിക്കുന്നു. സെൻറ് ജോസഫ്സ് സ്കൂൾ, സേക്രഡ് ഹാർട്ട് സ്കൂൾ, പൊലീസ് സ്റ്റേഷൻ, ആർ.ഡി.ഒ, ജില്ല രജിസ്ട്രാർ ഒാഫിസ്, എസ്ബി.െഎ മെയിൻ ബ്രാഞ്ച് എന്നിവിടങ്ങളിൽ എത്താനുള്ള വഴിയരികിലാണ് മരമുള്ളത്. സമീപത്തെ കോസ്മോപൊളിറ്റൻ ക്ലബ് കെട്ടിടത്തിന് ഭീഷണിയായി നിൽക്കുന്നതും വൈദ്യുതിലൈൻ കടന്നുപോകുന്ന ഭാഗത്തുള്ളതുമായ ശിഖരങ്ങൾ മാത്രം വെട്ടിമാറ്റി മരം സംരക്ഷിക്കണമെന്ന് ഒാൾ കേരള നാചുറൽ പ്രൊട്ടക്ഷൻ ഫോറം, തലശ്ശേരി മൊയ്തു മൗലവി സ്മാരക ട്രസ്റ്റ്, തലശ്ശേരി സ്പോർട്സ് ലവേഴ്സ് ഫോറം, തലശ്ശേരി ബിയാട്രീസ് സ്പോർട്സ് ക്ലബ്, റോവേഴ്സ് ഫുട്ബാൾ ക്ലബ്, ടെലിച്ചറി അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി തുടങ്ങിയ നിരവധി സംഘടനകൾ ആവശ്യപ്പെട്ടു. സംഘടനകൾ വനംമന്ത്രിക്ക് നിവദനം നൽകാനും തീരുമാനിച്ചു. മരം സംരക്ഷിക്കാൻ പരിസ്ഥിതി സംഘടനകളും പ്രകൃതിസ്നേഹികളും മുന്നിട്ടിറങ്ങണമെന്ന് ഇവർ അഭ്യർഥിച്ചു.
Next Story