Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒാ​േട്ടാറിക്ഷ പുഴയിൽ​...

ഒാ​േട്ടാറിക്ഷ പുഴയിൽ​ വീണു; ദുരന്തം വഴിമാറി

text_fields
bookmark_border
ഒാേട്ടാറിക്ഷ പുഴയിൽ വീണു; ദുരന്തം വഴിമാറി പാവറട്ടി: കുടംബം സഞ്ചരിച്ച ഒാേട്ടാറിക്ഷ പുഴയിലേക്ക് വീണു. വെന്മെനാട് കോന്നൻ ബസാർ പുഴയിൽ ശനിയാഴ്ച ഉച്ചക്ക് 12നാണ് സംഭവം. വേലിയിറക്കമായതിനാൽ പുഴയിൽ വെള്ളം കുറവായതും ഒാേട്ടാ ചരിയാതിരുന്നതും മൂലം ദുരന്തം ഒഴിവായി. പാടൂർ സ്വദേശിയായ ഡ്രൈവർക്ക് പുറമെ പാടൂർ പേലി വീട്ടിൽ വേലായുധൻ (65), ഭാര്യ ലീല (55), മകൾ വിനിത (24) എന്നിവരാണ് ഒാേട്ടായിലുണ്ടായിരുന്നത്. ലീലയുടെ കൈക്ക് നിസ്സാര പരിക്കുണ്ട്. ഒാടിയെത്തിയ നാട്ടുകാർ ഇവരെ രക്ഷിക്കുകയായിരുന്നു. ഒാേട്ടായും കരക്ക് കയറ്റി. കോന്നൻബസാർ പുഴയരികിലെ തകർന്ന റോഡിലൂടെ ബന്ധുവി​െൻറ വീട്ടിലേക്ക് പോവുകയായിരുന്നു കുടുംബം. പുഴയിലേക്ക് ചരിഞ്ഞ നിലയിൽ റോഡ് തകർന്ന് കിടക്കുകയാണ്. നിരവധി തവണ അധികൃതരോട് പരാതി പറഞ്ഞിട്ടും റോഡ് നന്നാക്കാൻ നടപടി എടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ഇവിടെ നാട്ടുകാർ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story