Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:35 AM GMT Updated On
date_range 16 July 2017 8:35 AM GMTജെ.എൻ.യുവിനെതിരെ നടത്തിയ കുപ്രചാരണങ്ങൾ സംഘ്പരിവാർ കേരളത്തിനെതിരെയും ആവർത്തിക്കുന്നു –കനയ്യകുമാർ * ലോങ് മാർച്ചിന് തലസ്ഥാനത്ത് ആവേശോജ്ജ്വല സ്വീകരണം * ഡോലക് മുഴക്കിയും ആസാദി മുദ്�
text_fieldsജെ.എൻ.യുവിനെതിരെ നടത്തിയ കുപ്രചാരണങ്ങൾ സംഘ്പരിവാർ കേരളത്തിനെതിരെയും ആവർത്തിക്കുന്നു –കനയ്യകുമാർ * ലോങ് മാർച്ചിന് തലസ്ഥാനത്ത് ആവേശോജ്ജ്വല സ്വീകരണം * ഡോലക് മുഴക്കിയും ആസാദി മുദ്രാവാക്യം പാടിയും കനയ്യ തിരുവനന്തപുരം: ജെ.എൻ.യുവിനെതിരെ നടത്തിയ കുപ്രചാരണങ്ങൾതന്നെയാണ് സംഘ്പരിവാർ കേരളത്തിനെതിരെയും ആവർത്തിക്കുന്നതെന്ന് എ.ഐ.വൈ.എഫ് നേതാവ് കനയ്യകുമാര്‍. എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് എന്നീ സംഘടനകള്‍ നടത്തുന്ന ലോങ് മാര്‍ച്ചിന് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രീതിയിൽ കാര്യങ്ങളെ കാണുന്നതിനു പകരം രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. മലയാളികള്‍ പശുക്കളെ കൊല്ലുന്നവരും ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നവരുമാണെന്ന കുപ്രചാരണമാണ് സംഘ്പരിവാറുകാര്‍ ഇപ്പോൾ നടത്തുന്നത്. കേരളം ഇന്നു ചിന്തിക്കുന്നതാണ് ഇന്ത്യ നാളെ ചിന്തിക്കുന്നത്. രാജ്യത്തെ തിരുത്തൽ ശക്തികളാകുന്ന പുതിയ മുദ്രാവാക്യങ്ങൾ സമ്മാനിക്കുന്നതിൽ കേരളം എക്കാലവും മുന്നിലാണ്. എന്നാൽ, നാഗ്പൂരിലിരുന്ന് കാവി ട്രൗസറിട്ട് മനുസ്മൃതി വായിക്കുന്നവരാണ് രാജ്യം എങ്ങനെ മുന്നോട്ടു പോകണമെന്ന് തീരുമാനിക്കുന്നത്. രാജ്യത്തെ മുസ്ലിംകളെ രാജ്യദ്രോഹികളും രണ്ടാംതരക്കാരുമായി കാണുന്ന സംഘ്പരിവാറുകാര്‍ ദലിത് വിഭാഗങ്ങളെ ഗൗനിക്കുന്നതുപോലുമില്ലെന്നും കനയ്യ പറഞ്ഞു. പ്രസംഗം തുടരുന്നതിനിടെ പുത്തരിക്കണ്ടം മൈതാനത്തേക്ക് വന്ന ലോഗ് മാര്‍ച്ചിനെ തെൻറ പതിവ് ശൈലിയില്‍ ഡോലക്ക് കൊട്ടി ആസാദി മുദ്രാവാക്യം പാടിയാണ് അദ്ദേഹം സ്വീകരിച്ചത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ജി. ആർ. അനിൽ അധ്യക്ഷതവഹിച്ചു. കെ.ഇ. ഇസ്മായിൽ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ബിനോയ് വിശ്വം, കെ. പി. രാജേന്ദ്രൻ, സി. ദിവാകരൻ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, മാങ്കോട് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജാഥാ അംഗങ്ങൾക്ക് വിവിധ യൂനിറ്റുകൾ സ്വീകരണം നൽകി.
Next Story