Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:31 AM GMT Updated On
date_range 16 July 2017 8:31 AM GMTസ്കൂള്‍ പരിസരത്ത് ലഹരിയുൽപന്നങ്ങള്‍ വിൽക്കുന്നയാൾ പിടിയില്‍
text_fieldsഇരിട്ടി: സ്കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ നിരോധിത പുകയില ഉൽപന്നങ്ങള്‍ അടക്കമുള്ളവ വിൽപന നടത്തിയ ആളെ പിടികൂടി. കൂട്ടുപുഴ പേരട്ട സ്വദേശി കെ.വി. മജീദിനെയാണ് (44) ഇരിട്ടി എസ്.ഐ സഞ്ജയ്കുമാറിെൻറ നേതൃത്വത്തിൽ പിടികൂടിയത്. സ്കൂൾ പരിസരം കേന്ദ്രീകരിച്ച് ലഹരിയുൽപന്നങ്ങളുടെ വിൽപന നടക്കുന്നതായും നിരവധി വിദ്യാര്‍ഥികള്‍ ഇതിനടിമകളാണെന്നും പൊലീസിന് പി.ടി.എ അസോസിയേഷനുകളില്‍നിന്നും അധ്യാപകരില്‍നിന്നും രക്ഷിതാക്കളില്‍നിന്നും പരാതി ലഭിച്ചിരുന്നു. കുറച്ചുദിവസമായി പൊലീസ് നിരീക്ഷണം നടത്തിവരുന്നതിനിടെയാണ് മജീദ് പിടിയിലാകുന്നത്. ലഹരിക്കടിമകളായ ചില വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് പുകയില ഉൽപന്നങ്ങള്‍ നൽകുന്നത് മജീദാണെന്ന് മൊഴി നല്‍കിയിട്ടുണ്ടെന്ന് എസ്.ഐ സഞ്ജയ് കുമാര്‍ അറിയിച്ചു. മജീദ് പേരട്ടയില്‍ നടത്തിവരുന്ന കടയില്‍നിന്ന് നിരവധിതവണ നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടികൂടിയിരുന്നതായും ഇരുപതിലേറെ തവണ താക്കീതുനല്‍കി വിട്ടയച്ചിരുന്നതായും എസ്.ഐ പറഞ്ഞു. ഇത്തരം കേസുകളിൽ കുടുങ്ങുന്നവരെ നിസാര വകുപ്പുകള്‍ ചുമത്തി പിഴയടപ്പിച്ച് വിട്ടയക്കാമെന്ന സാഹചര്യം മുതലാക്കിയാണ് ഇതുപോലുള്ളവര്‍ വീണ്ടും ഈ പ്രവര്‍ത്തിയിലേക്ക് തിരിയുന്നതെന്നും എസ്.ഐ പറഞ്ഞു. സീനിയര്‍ സി.പി.ഒ സതീശന്‍, ഷംസുദ്ദീന്‍ എന്നിവരും പ്രതിയെ പികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതില്‍ ഹാജരാക്കി.
Next Story