Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:25 PM GMT Updated On
date_range 15 July 2017 12:25 PM GMTപയ്യന്നൂർ സംഘർഷം: ആഭ്യന്തരവകുപ്പ് പരാജയം ^സതീശൻ പാച്ചേനി
text_fieldsപയ്യന്നൂർ സംഘർഷം: ആഭ്യന്തരവകുപ്പ് പരാജയം -സതീശൻ പാച്ചേനി കണ്ണൂർ: പയ്യന്നൂരിൽ തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ അക്രമങ്ങൾ അമർച്ച ചെയ്യാൻ കഴിയാതെ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അഭിപ്രായപ്പെട്ടു. വളരെ ലാഘവത്തോടെയാണ് സർക്കാർ രാഷ്ട്രീയപ്രശ്നങ്ങളെ നോക്കിക്കാണുന്നത്. ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാവണം. അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കാൻ സി.പി.എം -ബി.ജെ.പി കേന്ദ്രനേതാക്കൾ ഇടപെടണമെന്നും പൊലീസ് അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story