Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:25 PM GMT Updated On
date_range 15 July 2017 12:25 PM GMTകലക്ടർ സന്ദർശിച്ചു
text_fieldsപയ്യന്നൂർ: പയ്യന്നൂർ, രാമന്തളി പ്രദേശങ്ങളിൽ അക്രമത്തിനിരയായ വീടുകളും സ്ഥാപനങ്ങളും ജില്ല കലക്ടർ മിർ മുഹമ്മദലി സന്ദർശിച്ചു. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കലക്ടർ പയ്യന്നൂരിലെത്തിയത്. ആർ.എസ്.എസ് ജില്ല കാര്യവാഹക് പി. രാജേഷ്, പ്രവർത്തകൻ ഉണ്ണികൃഷ്ണൻ എന്നിവരുടെ വീടുകളും ബോംബെറിഞ്ഞ് നശിപ്പിച്ച ആർ.എസ്.എസ് കാര്യാലയവും സന്ദർശിച്ചു. രാമന്തളി കക്കംപാറയിൽ സി.പിഎം ബ്രാഞ്ച് സെക്രട്ടറി പി.പി. ജനാർദനൻ, പ്രവർത്തകരായ പി.പി. കൃഷ്ണൻ, പരത്തി ദാമോദരൻ എന്നിവരുടെ വീടുകളും സന്ദർശിച്ചു. കലക്ടറോട് വിവിധ വീട്ടുകാർ സംഭവങ്ങൾ വിവരിച്ചു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടതുചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലും ഒപ്പമുണ്ടായിരുന്നു.
Next Story