Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:24 PM GMT Updated On
date_range 15 July 2017 12:24 PM GMTകുപ്പം റോഡ് വികസനപദ്ധതി ഉദ്ഘാടനം ഇന്ന്
text_fieldsപഴയങ്ങാടി: എരിപുരം-തളിപ്പറമ്പ് പാതയായ ഏഴോം വഴിയുള്ള കുപ്പം റോഡ് വികസനകുതിപ്പിലേക്ക്. സംസ്ഥാന സർക്കാറിെൻറ ശിപാർശയിൽ കേന്ദ്ര റോഡ്വികസന ഫണ്ടിൽനിന്ന് പത്ത് കോടിയാണ് ഇതിനായി അനുവദിച്ചത്. പത്ത് കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ മെക്കാഡം ടാറിങ് ഉൾെപ്പടെയുള്ള വികസനജോലികൾ 18 മാസംകൊണ്ട് പൂർത്തീകരിക്കുമെന്ന് ഏഴോം പഞ്ചായത്ത് പ്രസിഡൻറ് ഡി. വിമല വാർത്താസമ്മേളനത്തിൽ അറിയിച്ചു. വികസനപദ്ധതി പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് നെരുവമ്പ്രത്ത് പി. കരുണാകരൻ എം.പി നിർവഹിക്കും. ചടങ്ങിൽ ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷതവഹിക്കും. ഓടകൾ നിർമിച്ചും നീർക്കെട്ടുകൾ ഒഴിവാക്കിയും പാത 10 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. വീതി കുറവുള്ള മേഖലകളിൽ ഭൂമി ഏറ്റെടുത്ത് വീതികൂട്ടൂം. കോട്ടക്കീൽ പാലം തുറന്നുകൊടുത്തതോടെ ഏറെ പ്രാധാന്യം വർധിച്ച ഈ പാതയിൽ താഴ്ന്ന സ്ഥലങ്ങൾ ഉയർത്താനും കയറ്റം കുറക്കാനും തുക വകയിരുത്തിയിട്ടുണ്ട്. പി.കെ. നാരായണൻ, സി.വി. കുഞ്ഞിരാമൻ, എസ്.വി. അബ്ദുൽ റശീദ് എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Next Story