Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:24 PM GMT Updated On
date_range 15 July 2017 12:24 PM GMTചെട്ടിയാംപറമ്പ് ഗവ. യു.പി സ്കൂളിൽ ഇരട്ടകളുടെ സംഗമം
text_fieldsകേളകം: പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് ഗവ. യു.പി സ്കൂളിൽ ആറു ജോടി ഇരട്ടക്കുട്ടികൾ. ചെട്ടിയാംപറമ്പ് നിവാസികളുടെ മക്കളാണ് ഈ ആറു ജോടി ഇരട്ടക്കുട്ടികളും. ആറു ജോടികളിൽ ഒരു മൂവർ സംഘവുമുണ്ട്. ചെട്ടിയാംപറമ്പ് സ്വദേശികളായ വിനോദ്--അമ്പിളി ദമ്പതികളുടെ മക്കളായ അദ്രിയ, അദ്രർത്ത്, അദർശ് എന്നീ മൂവർ സംഘം പഠിക്കുന്നത് എൽ.കെ.ജിയിലാണ്. ഇവരെ കൂടാതെ പ്രദീപൻ-മിനി ദമ്പതികളുടെ മക്കളായ അഭിജിത്ത്, അഭിനന്ദ്, സുരേഷ്-ഷീബ ദമ്പതികളുടെ മക്കളായ ദേവനന്ദ, ദേവപ്രിയ എന്നിവർ ഒന്നാം ക്ലാസിലും ജോസഫ്-പ്രിയ ദമ്പതികളുടെ മക്കളായ ഇവാന, ഐവിൻ, സജു--സെറ്റല ദമ്പതികളുടെ മക്കളായ ശ്രയ, ശരത്ത് എന്നിവർ എൽ.കെ.ജിയിലും പഠിക്കുന്നു. ഇരട്ടക്കുട്ടികളിൽ മൂത്തവർ ഏഴാം ക്ലാസിൽ പഠിക്കുന്ന ഷിബു--മോളി ദമ്പതികളുടെ മക്കളായ ഡിയ,ഡോണ എന്നിവരാണ്. ഏഴ് പെൺകുട്ടികളും ആറു ആൺകുട്ടികളുമാണ്.
Next Story