Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആസാദി റൈഡ്: ടീം...

ആസാദി റൈഡ്: ടീം യാത്രികന്‍ പുറപ്പെട്ടു

text_fields
bookmark_border
കണ്ണൂർ: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും റോഡ് നിയമങ്ങള്‍ പാലിക്കേണ്ടതിനെക്കുറിച്ചും ബോധവത്കരണ സന്ദേശവുമായി കേരള ടൂറിസംവകുപ്പി​െൻറ ആസാദി റൈഡിലെ ടീം യാത്രികന്‍ കണ്ണൂര്‍ കോഒാഡിനേറ്റര്‍ പി.പി. അനൂപ് കാൽടെക്സ് ജങ്ഷനില്‍നിന്ന് യാ്ത്ര പുറപ്പെട്ടു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷും വൈസ് പ്രസിഡൻറ് പി.പി. ദിവ്യയും ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല പഞ്ചായത്തംഗം പി.പി. ഷാജിര്‍, കെ.വി.ആര്‍ ഡി.ജി.എം സുനില്‍കുമാര്‍, രമേഷ്, അഷ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കന്യാകുമാരി മുതല്‍ ലഡാക്ക്വരെ 14 സംസ്ഥാനങ്ങളിലൂടെ 15,000 കിലോമീറ്റര്‍ ബുള്ളറ്റ് യാത്രയാണ് സംഘം നടത്തുക. നാളെ തിരുവനന്തപുരത്തുനിന്ന് ഒൗദ്യോഗികമായി ആരംഭിക്കുന്ന യാത്ര ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഷൈനി രാജ്കുമാര്‍, നാഷ് എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story