Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 8:25 AM GMT Updated On
date_range 13 July 2017 8:25 AM GMTഇറോം ശർമിളയുടെ വിവാഹം ആഗസ്റ്റിൽ
text_fieldsകോയമ്പത്തൂർ: മണിപ്പൂരിലെ സമരനായികയും മനുഷ്യാവകാശ പ്രവർത്തകയുമായ ഇറോം ശർമിളയും ഡെസ്മൊണ്ട് കുട്ടിനോയും (desmond coutinho) തമ്മിലുള്ള വിവാഹം ആഗസ്റ്റിൽ നടന്നേക്കും. ഇതിെൻറ മുന്നോടിയായി ഇരുവരും ബുധനാഴ്ച രാവിലെ ഡിണ്ടുഗൽ ജില്ലയിലെ കൊടൈക്കനാൽ സബ് രജിസ്ട്രാർ ഒാഫിസിലെത്തി. ഷർമിള ഹിന്ദുവും ഡെസ്മൊണ്ട് വിദേശപൗരനും ക്രിസ്ത്യനുമായതിനാൽ ഇരുവരും ഇതുമായി ബന്ധപ്പെട്ട് ഒരു മാസം മുേമ്പ നോട്ടിഫിക്കേഷൻ നൽകണമെന്നാണ് നിയമം. ഇതുപ്രകാരമാണ് ഇരുവരും ബന്ധപ്പെട്ട രേഖകൾ സഹിതം സബ്രജിസ്ട്രാർ ഒാഫിസിലെത്തി അപേക്ഷ സമർപ്പിച്ചത്. ആഗസ്റ്റ് 12നോ 13നോ വിവാഹം നടത്താനാണ് ഉദ്ദേശിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും തടസ്സവാദമുന്നയിക്കണമെങ്കിൽ വ്യക്തമായ കാരണങ്ങൾ സഹിതം പരാതി നൽകണമെന്ന് സബ് രജിസ്ട്രാർ ഒാഫിസ് അധികൃതർ അറിയിച്ചു. മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ ഇറോം രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചിരുന്നു. മണിപ്പൂരിലെ പ്രത്യേക സൈനികാധികാര നിയമമായ അഫ്സ്പക്കെതിരെ ഒന്നര ദശാബ്ദകാലം നീണ്ട ഉപവാസ സമരം കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് അവസാനിപ്പിച്ചത്. ബ്രിട്ടീഷ് പൗരത്വമുള്ള ഗോവൻ വംശജനായ ഡെസ്മൊണ്ടുമായി 2011ലാണ് ഇറോം പരിചയപ്പെട്ടത്. വിവാഹത്തിനുശേഷം ദമ്പതികൾ കൊടൈക്കനാലിൽ സ്ഥിരമായി താമസിക്കും. ഫോേട്ടാ: cb125 ഇറോം ശർമിളയും ഡെസ്മൊണ്ട് ക്യുട്ടിനോയും കൊടൈക്കനാൽ സബ് രജിസ്ട്രാർ ഒാഫിസിലെത്തിയപ്പോൾ
Next Story