Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 1:50 PM IST Updated On
date_range 13 July 2017 1:50 PM ISTബി. അബ്ദുന്നാസിർ ഹജ്ജ് കോഒാഡിനേറ്റർ
text_fieldsbookmark_border
തലശ്ശേരി: ഇൗവർഷം ഹജ്ജിന് ഇന്ത്യയിൽനിന്ന് പോകുന്ന തീർഥാടകരുെട മേൽനോട്ടം വഹിക്കുന്ന കേന്ദ്ര സർക്കാറിെൻറ മൂന്ന് കോഒാഡിനേറ്റർമാരിൽ കണ്ണൂർ ഡെപ്യൂട്ടി കലക്ടർ ബി. അബ്ദുന്നാസിറും. കേന്ദ്രസർക്കാറിെൻറ ന്യൂനപക്ഷകാര്യ വകുപ്പിെൻറ കീഴിൽ കേന്ദ്രസെൽ മുഖേനയാണ് ഇേദ്ദഹം ഉൾെപ്പടെ മൂന്ന് കോഒാഡിനേറ്റർമാരെ തെരഞ്ഞെടുത്തത്. ജമ്മു-കശ്മീരിൽനിന്നുള്ള താഹിർ മഹാജനകവും ഡൽഹിയിൽനിന്നുള്ള സലീമുദ്ദീനുമാണ് തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേർ. രണ്ടുവർഷം മുമ്പ് കോഒാഡിനേറ്ററായി പ്രവർത്തിച്ച അബ്ദുന്നാസിർ ഹറം ടാസ്ക്ഫോഴ്സിെൻറ മക്കയിലെ മുഖ്യ ചുമതലയുടെ ദൗത്യം നിർവഹിച്ചിരുന്നു. തലശ്ശേരി ആർ.ഡി.ഒ, വയനാട്-കാസർകോട് എ.ഡി.എം, കോഴിക്കോട്-കണ്ണൂർ ജില്ലകളിൽ ദുരന്തനിവാരണ റവന്യൂ റിക്കവറി വകുപ്പുകളിൽ മികച്ച സേവനം നടത്തിയതിന് അംഗീകാരം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story