Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 8:20 AM GMT Updated On
date_range 13 July 2017 8:20 AM GMTചെറുതാഴം ചന്ദ്രൻ മാരാർക്ക് വീരശൃംഖല പട്ടം
text_fieldsപിലാത്തറ: വാദ്യകലാകാരൻ ബഹുമതി. മൂന്നര പതിറ്റാണ്ടായി വാദ്യകലാരംഗത്ത് നിറസാന്നിധ്യമായി നടത്തുന്ന പ്രവർത്തനങ്ങളിൽ ശിഷ്യഗണങ്ങളും കലാസ്വാദകരും ചേർന്നാണ് പട്ടം നൽകി ആദരിക്കുന്നത്. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും വാദ്യകല അവതരിപ്പിച്ച് ശ്രദ്ധേയനായ മാരാർക്ക് നിരവധി ശിഷ്യഗണങ്ങളുണ്ട്. ഗുരുവായൂർ, തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലടക്കം കലാവൈഭവം കാഴ്ചവെച്ച ചന്ദ്രൻ മാരാർ നെന്മാറ വേലക്ക് മേളപ്രമാണം, ഡൽഹി പൂരത്തിനുള്ള പ്രമാണി അടക്കമുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാർഡ്, തൃശൂർ പണ്ടാരത്തിൽ കുട്ടപ്പ മാരാർ പുരസ്കാരം, മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക അദ്വൈത മഹിമാ പുരസ്കാരം, കേരള ക്ഷേത്രകല അക്കാദമി പുരസ്കാരം, മാരാർ ക്ഷേമസഭയുടെ ബഹുമുഖപ്രതിഭ പുരസ്കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ചെറുതാഴം രാഘവപുരം ക്ഷേത്രത്തിെല പാരമ്പര്യവാദ്യക്കാരനും മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ ശിഷ്യനുമാണ്. ഭാര്യ: വീണ, മക്കൾ: ബിന്ദുജ, അഞ്ജന. 15ന് രാവിലെ പത്തിന് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്ര കോട്ടുംപുറത്തുവെച്ച് വീരശൃംഖല സമ്മാനിക്കും. തുടർന്ന് നടക്കുന്ന ആദരസഭ സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനംചെയ്യും. മുന്നോടിയായി വെള്ളിയാഴ്ച വൈകീട്ട് ക്ഷേത്രസന്നിധിയിൽ തായമ്പക അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ ടി.വി. ശശിധരൻ, രവീന്ദ്രൻ പുതിയടത്ത്, കെ.വി. ഗോകുലാനന്ദൻ, കരയടം ചന്ദ്രൻ, ചെറുതാഴം രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Next Story