Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 8:20 AM GMT Updated On
date_range 13 July 2017 8:20 AM GMTജില്ല പഞ്ചായത്തിൽ പരാതിപ്പെട്ടി സ്ഥാപിച്ചു
text_fieldsകണ്ണൂർ: ജില്ല പഞ്ചായത്തിെൻറ പ്രവർത്തനങ്ങളും പദ്ധതികളും സുതാര്യവും ജനക്ഷേമകരവുമാക്കുന്നതിന് ജില്ല പഞ്ചായത്ത് കാര്യാലയത്തിൽ പൊതുജനങ്ങൾക്ക് പരാതിപ്പെട്ടി സ്ഥാപിച്ചു. പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിെൻറ ഉത്തരവിനെ തുടർന്നാണ് പ്രധാന കവാടത്തോട് ചേർന്ന് പരാതിപ്പെട്ടി സ്ഥാപിച്ചത്. ജില്ല പഞ്ചായത്തിെൻറ പ്രവർത്തനങ്ങൾ, ജീവനക്കാർ, പദ്ധതികൾ തുടങ്ങിയവയെക്കുറിച്ച് പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും പെട്ടിയിൽ നിക്ഷേപിക്കാമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും വീഴ്ച വരുത്തുന്നവർക്കെതിെര നടപടി സ്വീകരിക്കുന്നതിനും ഇത് ഉപകരിക്കും. ഇതുവഴി ലഭിക്കുന്ന അപേക്ഷകളും പരാതികളും എല്ലാ മാസവും ആദ്യ വെള്ളിയാഴ്ച പരിശോധിച്ച് പ്രശ്നപരിഹാരത്തിന് അടിയന്തരനടപടി സ്വീകരിക്കും. കോഴിക്കോട് മേഖല പെർഫോമൻസ് ഓഡിറ്റ് വിഭാഗം സെക്ഷൻ ഓഫിസറാണ് പരാതികൾ പരിശോധിക്കുക. പരാതിയുമായി ബന്ധപ്പെട്ട് ലഭിച്ച പ്രതികരണത്തെക്കുറിച്ച് ഓഡിറ്റ് ഓഫിസർക്ക് അപ്പീൽ നൽകാം. സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫിസറാണ് രണ്ടാം അപ്പലറ്റ് അതോറിറ്റി. പരാതിപ്പെട്ടിയുടെ താക്കോൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് കോഴിക്കോട് മേഖല പെർഫോമൻസ് ഓഡിറ്റ് വിഭാഗം ഓഫിസർ പി. അഹമ്മദ് ബഷീറിന് കൈമാറി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.പി. ജയബാലൻ മാസ്റ്റർ, വി.കെ. സുരേഷ് ബാബു, ടി.ടി. റംല, കെ. ശോഭ, മെംബർമാരായ അജിത്ത് മാട്ടൂൽ, അൻസാരി തില്ലങ്കേരി, ജില്ല പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് വി.കെ. രാജൻ തുടങ്ങിയവർ സംബന്ധിച്ചു.
Next Story