Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 8:20 AM GMT Updated On
date_range 13 July 2017 8:20 AM GMTസമാധാനാന്തരീക്ഷം തകർക്കാനുള്ള ആർ.എസ്.എസ് നീക്കത്തിനെതിരെ കരുതിയിരിക്കണം ^സി.പി.എം
text_fieldsസമാധാനാന്തരീക്ഷം തകർക്കാനുള്ള ആർ.എസ്.എസ് നീക്കത്തിനെതിരെ കരുതിയിരിക്കണം -സി.പി.എം പയ്യന്നൂർ: പയ്യന്നൂരിലും പരിസരങ്ങളിലും നിലനിൽക്കുന്ന സമാധാനാന്തരീക്ഷം വീണ്ടും കലുഷിതമാക്കാനുള്ള ശ്രമമാണ് ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ നടക്കുന്നതെന്നും ഇതിനെതിരെ ജനങ്ങളും പ്രവർത്തകരും കരുതിയിരിക്കണമെന്നും സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനൻ പ്രസ്താവനയിൽ അറിയിച്ചു. ആർ.എസ്.എസുകാർ വെട്ടിക്കൊലപ്പെടുത്തിയ കുന്നരുവിലെ സി.വി. ധനരാജ് അനുസ്മരണ പരിപാടിയായിരുന്നു ചൊവ്വാഴ്ച നടന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിന് വാഹനങ്ങളിൽ വരുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കു നേരെയാണ് ആർ.എസ്.എസുകാർ ബോംബെറിഞ്ഞത്. 11 പ്രവർത്തകർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു പ്രകോപനവുമില്ലാതെ സമാധാനപരമായി പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്കു നേരെ മുൻകൂട്ടി നിശ്ചയിച്ചപ്രകാരമാണ് ആർ.എസ്.എസുകാർ ബോംബെറിഞ്ഞത്. എട്ടോളം സി.പി.എം പ്രവർത്തകരുടെ വീടുകൾ ബോംബെറിഞ്ഞും അടിച്ചും തകർത്തു. പിന്നീട് ബി.ജെ.പി ഓഫിസ് തകർത്തതായി ആരോപിച്ച് ഹർത്താലും നടത്തി. നാട്ടിൽ കലാപമുണ്ടാക്കാനുള്ള ഇവരുടെ നീക്കങ്ങൾക്കെതിരെ കരുതിയിരിക്കണമെന്നും പ്രസ്താവനയിൽ അറിയിച്ചു.
Next Story