Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആതുരമിത്രം...

ആതുരമിത്രം ധനസഹായവിതരണം

text_fields
bookmark_border
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ല പൊലീസി​െൻറ ആതുരമിത്രം തളിപ്പറമ്പ് സബ് ഡിവിഷന്‍ പരിധിയിലെ ധനസഹായവിതരണം നഗരസഭ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മുദ് ഉദ്ഘാടനംചെയ്തു. ജില്ല അടിസ്ഥാനത്തില്‍ നടത്തിവന്ന ധനസഹായവിതരണം ഇത്തവണ സബ് ഡിവിഷന്‍ അടിസ്ഥാനത്തില്‍ നടത്താനുള്ള തീരുമാനത്തി​െൻറ ഭാഗമായി ആദ്യമായി നടത്തുന്ന സഹായവിതരണ പരിപാടിയാണ് തളിപ്പറമ്പില്‍ നടന്നത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാല്‍ ധനസഹായവിതരണം നിര്‍വഹിച്ചു. നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ 2014ലാണ് ജില്ല പൊലീസ് സഹായനിധിയായ ആതുരമിത്രം രൂപവത്കരിച്ചത്. ലഭിക്കുന്ന അപേക്ഷകളിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ലഭിച്ച അപേക്ഷകളില്‍ 13 പേര്‍ക്കാണ് ധനസഹായം വിതരണംചെയ്തത്. ആതുരമിത്രം പദ്ധതിയിലൂടെ കൂടുതല്‍ പേരിലേക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ സബ് ഡിവിഷന്‍ അടിസ്ഥാനത്തില്‍ പരിപാടി നടത്തിയത്. ജില്ല പൊലീസ് മേധാവി തൊട്ട് എല്ലാ പൊലീസ് സേനാംഗങ്ങളുടെയും ഓഫിസ് ജീവനക്കാരുടെയും ശമ്പളത്തില്‍നിന്ന് എല്ലാ മാസവും നിശ്ചിത തുക സ്വരൂപിച്ചാണ് സഹായനിധി സ്വരൂപിക്കുന്നത്. 2014 നവംബര്‍ മുതല്‍ ഇതുവരെ 600ലേെറപ്പേര്‍ക്ക് സഹായധനം അനുവദിച്ചുകഴിഞ്ഞു. അർബുദം, കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശരോഗങ്ങളാല്‍ കഷ്ടതയനുഭവിക്കുന്ന നിര്‍ധനരോഗികള്‍ക്കു വേണ്ടി ജില്ല പൊലീസ് മേധാവി, കണ്ണൂര്‍ എന്ന വിലാസത്തിലാണ് അപേക്ഷ നല്‍കേണ്ടത്. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്കമ്മിറ്റി ഓരോ മാസവും ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മപരിശോധനയിലാണ് അര്‍ഹരായവരെ കണ്ടെത്തുക. രോഗത്തി​െൻറ ഗൗരവമനുസരിച്ച് 10,000 മുതല്‍ പരമാവധി 50,000 രൂപ വരെ വ്യക്തികള്‍ക്ക് സഹായധനം നല്‍കും. എസ്.ഐ ബിനുമോഹൻ, പി. രമേശന്‍, കെ.വി. സുവർണന്‍, കെ. പ്രിയേഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story