Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപേരാവൂർ താലൂക്ക്...

പേരാവൂർ താലൂക്ക് ആശുപത്രി: 800 രോഗികൾക്ക് ഒരു ഡോക്ടർ

text_fields
bookmark_border
പേരാവൂർ: പേരാവൂർ താലൂക്കാശുപത്രിയിൽ 800 രോഗികൾക്ക് ഒറ്റ ഡോക്ടർ. മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ജില്ലയിലെ ആശുപത്രിയുടേതാണ് ഈ അവസ്ഥ. ആശുപത്രി തുറക്കും മുെമ്പത്തിയ രോഗികൾക്ക് ഡോക്ടറെ കാണാൻ നിൽക്കേണ്ടിവന്നത് മണിക്കൂറുകളാണ്. ബുധനാഴ്ച എത്തിയത് 800ഓളം രോഗികളാണ്. ഇവരെ ചികിത്സിക്കാനുണ്ടായത് ഒറ്റ ഡോക്ടർ മാത്രം. ആശുപത്രിയിലെത്തിയ ഭൂരിഭാഗം പേർക്കും പനി തന്നെയായിരുന്നു. ഇരിപ്പിടങ്ങളൊക്കെ രാവിലെ തന്നെ നിറഞ്ഞിരുന്നു. ശരീരവേദനയും മറ്റും കാരണം നിൽപ്പ് അസഹ്യമായ രോഗികൾ നിലത്ത് ഇരിക്കുകയും പിന്നീട് കിടക്കുകയും ചെയ്തു. ഡോക്ടറെ കാണാനുള്ള നിൽപ്പിനിടയിൽ തലകറങ്ങി വീണവരെയും പനി കൂടിയവരെയും ഡ്രിപ്പിട്ട് കിടത്തി. ഒരു ബെഡിൽ രണ്ട് രോഗികളെ വീതമാണ് കിടത്തിയത്. അതിനിടയിൽ തീരെ വയ്യാത്തവർ സ്വകാര്യ ആശുപത്രികളിലും അഭയം തേടി. ഉച്ച 12 മണി ആയപ്പോൾ 600ഓളം രോഗികൾക്ക് ടോക്കൺ നൽയിരുന്നു. ആ സമയത്ത് ഡോക്ടർ പരിശോധിച്ച് കഴിഞ്ഞത് 250 രോഗികളെയാണ്. പിന്നീട് പരിശോധനക്ക് സൂപ്രണ്ടും വരുകയായിരുന്നു. കാഷ്വാലിറ്റി സംവിധാനം വന്നതോടെ മൂന്ന് ഷിഫ്റ്റായാണ് ഡോക്ടർമാരുടെ സേവനം. ഷിഫ്റ്റ് കഴിയുന്ന ഡോക്ടർമാർ പിന്നീട് ഒ.പിയിലും കിടത്തിചികിത്സാ വിഭാഗത്തിലും പരിശോധനക്ക് പോകും. പലപ്പോഴും ഉള്ള ഡോക്ടർമാർ കൂടുതൽ സമയം ജോലി ചെയ്യേണ്ടിവരുന്നു. അതുകൊണ്ടുതന്നെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പുതിയ ഡോക്ടർമാർ വരാനും തയാറാകുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story