Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 8:18 AM GMT Updated On
date_range 13 July 2017 8:18 AM GMTഹൈവേകള്‍ കേന്ദ്രീകരിച്ച് മോഷണം; രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
ഇരിട്ടി: ഹൈവേകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ടുപേരെ ഇരിട്ടി പൊലീസ് അറസ്റ്റ്ചെയ്തു. കാഞ്ഞങ്ങാട് സ്വദേശി പി.എ. മൻസൂർ, ചെര്‍ക്കള മാണിക്കുന്ന് സ്വദേശി ജുനൈദ് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച അർധരാത്രിയോടെ ഇരിട്ടി ടൗണില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇവരെ പിടികൂടി ചോദ്യംചെയ്തതിനെ തുടർന്നാണ് അറസ്റ്റ്. തലശ്ശേരി-വളവുപാറ റോഡ് പുനര്‍നിര്‍മാണപ്രവൃത്തി നടത്തുന്ന ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍ കമ്പനി അധികൃതരുടെ കൈയില്‍നിന്ന് രണ്ടുമാസം മുമ്പ് കാണാതായ മൊബൈല്‍ ഇവരില്‍നിന്ന് പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story