Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒാടുന്ന...

ഒാടുന്ന കെ.എസ്.ആര്‍.ടി.സി ബസിൽ 15കാരിയെ പീഡിപ്പിച്ച മൂന്ന് ജീവനക്കാർ അറസ്​റ്റിൽ

text_fields
bookmark_border
മംഗളൂരു: ഒാടുന്ന കര്‍ണാടക ആര്‍.ടി.സി ബസിൽ 15 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ മൂന്ന് ജീവനക്കാരെ ഉഡുപ്പി ജില്ല പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടക്ടര്‍ യുവരാജ് കട്ടേകാര്‍ (45), ഡ്രൈവര്‍ വീരയ്യ ഹിരേമത്(40), അഡീ. ഡ്രൈവര്‍ രാഘവേന്ദ്ര ബഡഗേര(43) എന്നിവരാണ് അറസ്റ്റിലായത്. മൂവര്‍ക്കുമെതിരെ 'പോക്സോ' നിയമപ്രകാരം കേസെടുത്തു. മണിപ്പാലില്‍ താമസിക്കുന്ന ബളഗാവി സ്വദേശിയായ പെണ്‍കുട്ടി ഈ മാസം അഞ്ചിനാണ് അക്രമത്തിനിരയായത്. റാണെ ബെന്നൂരിലേക്കുള്ള യാത്രയില്‍ ഒറ്റക്കായപ്പോള്‍ ബസ് ഓടിക്കൊണ്ടിരിക്കെയായിരുന്നു പീഡനം. ശനിയാഴ്ച മണിപ്പാലില്‍ മടങ്ങിയെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. അവര്‍ ഉഡുപ്പി വനിത പൊലീസില്‍ പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story