Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദിലീപിനെ ഇന്ന്​...

ദിലീപിനെ ഇന്ന്​ കോടതിയിൽ ഹാജരാക്കും

text_fields
bookmark_border
കൊച്ചി: നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയിൽ കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ ബുധനാഴ്ച അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാവും ഹാജരാക്കുക. ഹാജരാക്കാൻ നിർദേശിച്ച് ആലുവ സബ് ജയിൽ അധികൃതർക്ക് പ്രൊഡക്ഷൻ വാറൻറ് കൈമാറിയിട്ടുണ്ട്. ദിലീപി​െൻറ ജാമ്യാപേക്ഷയും ബുധനാഴ്ചതന്നെ പരിഗണനക്ക് വരുന്നുണ്ട്. കസ്റ്റഡി അനുവദിക്കുകയാണെങ്കിൽ ജാമ്യാപേക്ഷ തള്ളുകയോ ജാമ്യാപേക്ഷ കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം പരിഗണിക്കാൻ മാറ്റിവെക്കുകയോ ചെയ്യും. കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടാൽ കോടതിമുറിയിലെ വാദം കേൾക്കലിന് ശേഷമാവും കോടതി ഇതിൽ ഉത്തരവ് പുറപ്പെടുവിക്കുക. ചൊവ്വാഴ്ച മജിസ്ട്രേറ്റി​െൻറ വീട്ടിൽ എത്തിച്ച് റിമാൻഡ് ചെയ്തെങ്കിലും കസ്റ്റഡി അപേക്ഷ പരിഗണിക്കുേമ്പാൾ ദിലീപിനെ കോടതിയിലെ പ്രതിക്കൂട്ടിലാവും നിർത്തുക.
Show Full Article
TAGS:LOCAL NEWS 
Next Story