Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:21 AM GMT Updated On
date_range 12 July 2017 8:21 AM GMT8000 കോടിയുടെ കള്ളപ്പണം: മിസ ഭാരതിയെ എട്ടുമണിക്കൂർ ചോദ്യംചെയ്തു
text_fieldsന്യൂഡൽഹി: കടലാസ് കമ്പനികളുടെ മറവിൽ 8000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ആർ.ജെ.ഡി എം.പി മിസ ഭാരതിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എട്ടുമണിക്കൂറോളം ചോദ്യം ചെയ്തു. ആർ.ജെ.ഡി മേധാവി ലാലുപ്രസാദ് യാദവിെൻറ മകളായ മിസക്ക് അഴിമതിക്കേസിൽ ഉൾപ്പെട്ട സ്ഥാപനമായ മിശൈൽ പ്രിേൻറഴ്സ് ആൻഡ് പാക്കേഴ്സ് എന്ന കമ്പനിയുമായുള്ള ബന്ധവും നേരേത്ത അറസ്റ്റിലായ ചാർേട്ടഡ് അക്കൗണ്ടൻറുമായുള്ള സാമ്പത്തിക ഇടപാടുകളും എൻഫോഴ്സ്മെൻറ് അന്വേഷിച്ചുവരുകയാണ്. രാവിലെ 11നാണ് ഇ.ഡി സോണൽ ഒാഫിസിൽ എത്തിയത്. കഴിഞ്ഞ എട്ടിന് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ മിസയുടെ ഭർത്താവ് ശൈലേഷ് കുമാറിെൻറ ഡൽഹിയിലെ ഫാംഹൗസിലും ചില സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. നേരിട്ട് ഹാജരാകാൻ ശൈലേഷ് കുമാറിനും നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. അഴിമതിക്കേസിൽ ലാലുവിെൻറയും കുടുംബാംഗങ്ങളുടെയും വസതികളിൽ സി.ബി.െഎ നടത്തിയ റെയ്ഡിനു പിന്നാലെയാണ് എൻഫോഴ്സ്മെൻറ് പരിശോധന നടത്തിയത്.
Next Story