Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:20 AM GMT Updated On
date_range 12 July 2017 8:20 AM GMTസമസ്ത നേതാക്കള്‍ക്ക് ശിക്ഷ: കേന്ദ്രത്തെ പ്രീണിപ്പിക്കാനുള്ള ശ്രമം –കെ.പി.എ. മജീദ്
text_fieldsസമസ്ത നേതാക്കള്‍ക്ക് ശിക്ഷ: കേന്ദ്രത്തെ പ്രീണിപ്പിക്കാനുള്ള ശ്രമം –കെ.പി.എ. മജീദ് കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിനും നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യംവിളിച്ച സമസ്ത നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും ശിക്ഷ നല്‍കുകയും ചെയ്തത് സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും കേന്ദ്ര ഭരണകൂടത്തിനെതിരായ ന്യൂനപക്ഷ പ്രതിഷേധം ദുര്‍ബലപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാറിെൻറ ശ്രമമാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ന്യൂനപക്ഷങ്ങള്‍ അരക്ഷിതരായി കഴിയുന്ന ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പോലും കേട്ടുകേള്‍വിയില്ലാത്തതാണ് കേന്ദ്ര ഭരണകൂടത്തെ പ്രീണിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍. കേന്ദ്രത്തിെനതിരെ സമരംചെയ്യുന്ന സി.പി.എമ്മിനെതിരെ സമാന രീതിയില്‍ കേസെടുക്കാനും ശിക്ഷ ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാര്‍ തയാറാവുമോയെന്ന് വ്യക്തമാക്കണം. പൊലീസില്‍നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങി തികച്ചും സമാധാനപരമായാണ് സമസ്ത വയനാട് ജില്ല കോഓഡിനേഷന്‍ ശരീഅത്ത് സംരക്ഷണ റാലി സംഘടിപ്പിച്ചത്. എന്നിട്ടും കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും അന്യായമായി സംഘംചേര്ന്നതിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് സംസ്ഥാന പൊലീസ് കേസെടുത്തത്. കേന്ദ്ര സര്‍ക്കാറിനെതിരെ മതസ്വാതന്ത്ര്യസംരക്ഷണത്തിനായി ജനാധിപത്യമാര്‍ഗത്തിലൂടെ പ്രതിഷേധിച്ചവര്‍ക്കെതിരെ കലാപശ്രമത്തിന് കേസെടുക്കുകയും പ്രോസിക്യൂഷന് വാദിച്ച് ശിക്ഷ ഉറപ്പാക്കുകയും ചെയ്തത് ന്യൂനപക്ഷ പ്രതിരോധെത്ത ദുര്‍ബലപ്പെടുത്താനുള്ള മാര്‍ക്സിസ്റ്റ്–ഫാഷിസ്റ്റ് നീക്കമാണോയെന്ന് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും വ്യക്തമാക്കണമെന്നും കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.
Next Story