Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:01 AM GMT Updated On
date_range 12 July 2017 8:01 AM GMTഫോറൻസിക് വിദഗ്ധൻ ഡോ. പി. ചന്ദ്രശേഖരൻ നിര്യാതനായി
text_fieldsചെന്നൈ: പ്രമുഖ ഫോറൻസിക് വിദഗ്ധനും പത്മശ്രീ ജേതാവുമായ ഡോ. പി. ചന്ദ്രശേഖരൻ (83) നിര്യാതനായി. മൂന്നാഴ്ചയായി അസുഖത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് മരിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. തമിഴ്നാട് സർക്കാറിനു കീഴിലെ ഡിപ്പാർട്മെൻറ് ഒാഫ് ഫോറൻസിക് സയൻസസ് ഡയറക്ടറായി മൂന്നു പതിറ്റാണ്ട് സേവമനുഷ്ഠിച്ച ഡോ. ചന്ദ്രശേഖരൻ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധം ഉൾപ്പെടെ നിരവധി സുപ്രധാന കേസുകളിൽ ഫോറൻസിക് പരിശോധന നടത്തിയിട്ടുണ്ട്. സൂപ്പർ ഇേമ്പാസിഷൻ സാേങ്കതിക വിദ്യ, തലയോടും ചുണ്ടും തുന്നിച്ചേർത്തുള്ള ഫോറൻസിക് പരിശോധന തുടങ്ങിയവ വികസിപ്പിച്ചത് ഇദ്ദേഹമാണ്. രാജീവ് ഗാന്ധി വധത്തെ ആസ്പദമാക്കി 'ദ ഫസ്റ്റ് ഹ്യൂമൻ ബോംബ്' എന്ന പുസ്തകം തയാറാക്കി. മറ്റു പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യയും മകളുമുണ്ട്. സംസ്കാരം ബുധനാഴ്ച നടക്കും.
Next Story