Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുഴപ്പമുണ്ടാക്കാൻ...

കുഴപ്പമുണ്ടാക്കാൻ ആർ.എസ്​.എസ്​ ശ്രമം ^പി. ജയരാജൻ

text_fields
bookmark_border
കുഴപ്പമുണ്ടാക്കാൻ ആർ.എസ്.എസ് ശ്രമം -പി. ജയരാജൻ കണ്ണൂർ: ധനരാജ് രക്തസാക്ഷി ദിനാചരണത്തിൽ പങ്കെടുക്കാൻവരുന്നവർക്ക് നേരെ കക്കംപാറയിൽ ബോംബെറിഞ്ഞ് പരിക്കേൽപിച്ചതിലും പ്രവർത്തകരുടെ വീടുകൾ തകർത്തതിലും സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ പ്രതിഷേധിച്ചു. ബോധപൂർവം ഈ മേഖലയിൽ കുഴപ്പമുണ്ടാക്കുക എന്നതാണ് ആർ.എസ്.എസ് നേതൃത്വത്തി​െൻറ ഉദ്ദേശ്യം. പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നു ആക്രമികളുടെ ലക്ഷ്യം. എന്നാൽ, സി.പി.എം പ്രവർത്തകർ ആത്മസംയമനം പാലിച്ചതുകൊണ്ടുമാത്രമാണ് അക്രമം പടരാതിരുന്നത്. പയ്യന്നൂർ മേഖലയിൽ ബോധപൂർവം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ് നീക്കത്തിനെതിരെ പാർട്ടി പ്രവർത്തകർ ജാഗ്രതപാലിക്കുകയും സമാധാനം നിലനിർത്താനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യണം. സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും ആർ.എസ്.എസി​െൻറ ഈ അക്രമങ്ങൾക്കെതിരെ രംഗത്തുവരണമെന്നും പ്രതിഷേധിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story