Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:28 AM GMT Updated On
date_range 11 July 2017 8:28 AM GMTജി.എസ്.ടി: വ്യാപാര സ്ഥാപനങ്ങളിൽ സ്റ്റോക്ക് തീരുന്നതായി വ്യാപാരികൾ
text_fieldsകാസർകോട്: ജി.എസ്.ടിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം വ്യാപാര സ്ഥാപനങ്ങളിൽ സ്റ്റോക്ക് തീരുന്നതായി വ്യാപാരി വ്യവസായി ജില്ല പ്രസിഡൻറ് കെ. അഹമ്മദ് ശരീഫ്. പുതുക്കിയ നികുതി ചേർത്ത് പരമാവധി ചില്ലറ വിൽപന നിരക്ക് പതിച്ച ശേഷമേ ചരക്കുകൾ കടകളിൽ എത്തിക്കുകയുള്ളൂവെന്ന കമ്പനികളുടെ തീരുമാനമാണ് സ്റ്റോക്ക് കുറയാൻ കാരണമാകുന്നത്. ജൂൺ 20 മുതൽ ചരക്ക് വിതരണം നിലച്ചിരിക്കുകയാണ്. 14 ശതമാനം നികുതിയുണ്ടായിരുന്ന സാധനങ്ങൾക്ക് നികുതി കൂടിയതിനാൽ അതേ വിലക്ക് വിൽക്കാൻ കഴിയുന്നില്ല. 28 ശതമാനമായി വർധിച്ച നികുതി ആരുവഹിക്കും എന്ന് വ്യക്തമല്ല. ഉദ്യോഗസ്ഥരോട് ചോദിച്ചാൽ സൈറ്റിൽ നോക്കാൻ പറയും. ഇതൊന്നും പ്രായോഗികമല്ല. മന്ത്രി തോമസ് െഎസക് വ്യാപാരികളെ കള്ളന്മാരാക്കുകയാണ്. ജി.എസ്.ടിയെ സ്വാഗതം ചെയ്യുന്നുവെങ്കിലും ക്രമീകരണമില്ലാതെ നടപ്പാക്കിയതിൽ പ്രതിഷേധമുണ്ട് -അദ്ദേഹം പറഞ്ഞു.
Next Story