Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:23 AM GMT Updated On
date_range 11 July 2017 8:23 AM GMTടി.കെ.കെ. സ്മാരക പുരസ്കാരം സമർപ്പിച്ചു
text_fieldsകാഞ്ഞങ്ങാട്: ടി.കെ.കെ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 11ാമത് പുരസ്കാരം കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും സെക്രട്ടറിയായിരുന്ന ഡോ.പി.വി. കൃഷ്ണൻ നായർക്ക് നൽകി. സമൂഹത്തിെൻറ സ്പന്ദനങ്ങൾക്ക് പുതിയ മാനം നൽകി പ്രതിഫലം നോക്കാതെ പ്രവർത്തിച്ച മാധ്യമ പ്രവർത്തകനായിരുന്നു ടി.കെ.കെ. നായരെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. സി.കെ. ശ്രീധരൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. അഡ്വ.എം.സി. ജോസ് സ്മാരക പ്രഭാഷണം നടത്തി. എ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സി. യൂസുഫ് ഹാജി, കെ. വേണുഗോപാലൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. ടി. മുഹമ്മദ് അസ്ലം സ്വാഗതവും ടി.കെ. നാരായണൻ നന്ദിയും പറഞ്ഞു.
Next Story