Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:20 AM GMT Updated On
date_range 11 July 2017 8:20 AM GMTകെൽട്രോൺ ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്
text_fieldsകല്യാശ്ശേരി: വിവിധ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല സമരത്തിനിറങ്ങുമെന്ന് കെൽട്രോൺ ഡെമോക്രാറ്റിക് എംപ്ലോയീസ് യൂനിയൻ നേതാക്കൾ വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു. 2012 ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണത്തിനുള്ള നടപടി സ്വീകരിക്കാതെ മാനേജ്മെൻറ് ഒളിച്ചുകളി നടത്തുകയാണെന്നും യൂനിയൻ നേതാക്കൾ ആരോപിച്ചു. കെൽട്രോണിനെ രക്ഷിക്കാൻ എല്ലാവരെയും യോജിപ്പിച്ച് കൂട്ടായ പ്രക്ഷോഭത്തിനിറങ്ങാനാണ് തീരുമാനം. കമ്പനിയിൽ ആവശ്യത്തിന് സ്ഥിര നിയമനം നടത്താത്ത മാനേജ്മെൻറ് രാഷ്ട്രീയപ്രേരിതമായി നിർദിഷ്ട യോഗ്യത പോലും ഇല്ലാത്തവരെ ഉന്നത സ്ഥാനങ്ങളിൽ തിരുകിക്കയറ്റുകയാണ്. ഇത് ഉൽപാദന മേഖലയെ തളർത്തും. കമ്പനിയിൽ 20 വർഷമായി ജോലി ചെയ്യുന്നവരുണ്ട്. അത്തരക്കാരിൽ നിർദിഷ്ട യോഗ്യതയുള്ളവരെ സ്ഥിരപ്പെടുത്തണം. ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം പ്രക്ഷോഭം തുടങ്ങുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പി. ശിവദാസൻ, എം.സി. രാഘവൻ, എം.പി. ഇസ്മായിൽ, എം. ജാനകി, എ. സത്യൻ, കെ.എൻ. മുസ്തഫ എന്നിവർ പങ്കെടുത്തു.
Next Story