Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:20 AM GMT Updated On
date_range 11 July 2017 8:20 AM GMT'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതി ഉദ്ഘാടനം
text_fieldsbookmark_border
കൊളക്കാട്: കാർഷികവികസന കർഷകക്ഷേമ വകുപ്പിെൻറ 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ കാർഷികപ്രവർത്തനങ്ങൾ തുടങ്ങി. പച്ചക്കറി വിത്ത് വിതരണംചെയ്ത് കണിച്ചാർ പഞ്ചായത്ത് പ്രസിഡൻറ് സെലിൻ മാണി പ്രവൃത്തി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മേരിക്കുട്ടി കാപ്പിയിൽ അധ്യക്ഷതവഹിച്ചു. ജൈവ പച്ചക്കറി കൃഷിയുടെ സാധ്യതകളെക്കുറിച്ച് കണിച്ചാർ കൃഷി ഓഫിസർ കെ.ജെ. ജോർജ് ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് സി.എസ്. വത്സമ്മ, സോജൻ വർഗീസ് എന്നിവർ സംസാരിച്ചു. ലഘുലേഖവിതരണവും നടന്നു. സ്കൂളിലെ മുഴുവൻ കുട്ടികളുെടയും വീടുകളിൽ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഓണത്തിനോടനുബന്ധിച്ച് സ്കൂളിൽ കുട്ടികളുടെ പച്ചക്കറിച്ചന്ത തുറക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story