Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2017 8:19 AM GMT Updated On
date_range 10 July 2017 8:19 AM GMTമൗലികാവകാശങ്ങളുടെ പേരിൽ സഭയെ ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കില്ല –മാർ കൂറിലോസ്
text_fieldsന്യായാധിപന്മാരിൽ ന്യായാധിപനാകുന്ന സത്യദൈവം പ്രതികരിക്കെട്ടയെന്ന് കോട്ടയം: ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്ന മൗലികാവകാശങ്ങളുടെ പേരിൽ സഭയെ മുഴുവനും ഇല്ലാതാക്കുന്ന വ്യവസ്ഥിതി അംഗീകരിക്കാകില്ലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ്. കോലഞ്ചേരി പള്ളിതർക്കത്തിൽ സുപ്രീംകോടതി വിധിക്കുശേഷം മണർകാട് സെൻറ് മേരീസ് കത്ത്രീഡലിൽ ചേർന്ന സത്യവിശ്വാസ സംരക്ഷണസമിതിയുടെ വിശ്വാസപ്രഖ്യാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു പൂവ് ചോദിക്കുേമ്പാൾ പൂന്തോട്ടം മുഴുവനായി നൽകുന്ന വ്യവസ്ഥിതിക്കെതിരെ ന്യായാധിപന്മാരിൽ ന്യായാധിപനാകുന്ന സത്യദൈവം പ്രതികരിക്കെട്ടയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ തിേമാത്തിയോസ് അധ്യക്ഷത വഹിച്ചു. തലമുറകൾക്കുവേണ്ടി പടുത്തുയർത്തിയ പള്ളികളും സ്വത്തുക്കളും കാത്തുപരിപാലിക്കാനുള്ള ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഹവികാരി ഫാ. എം.െഎ. തോമസ് മറ്റത്തിൽ ഭക്തിപ്രമേയം അവതരിപ്പിച്ചപ്പോൾ കൈകൾ ഉയർത്തി വിശ്വാസികൾ ആവേശത്തോടെ ഏറ്റുചൊല്ലി. ഫാ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ കറുകയിൽ, ഫാ.മാത്യൂസ് മണവത്ത്, മുഖ്യ ട്രസ്റ്റി സി.എം. അച്ചൻകുഞ്ഞ് എന്നിവർ സംസാരിച്ചു.
Next Story