Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാർത്തകൾ...

വാർത്തകൾ കണ്ടെത്തുന്നതിന്​ പകരം സൃഷ്​ടിക്കാൻ ശ്രമിക്കുന്ന കാലം ^ഇ. ചന്ദ്രശേഖരൻ

text_fields
bookmark_border
വാർത്തകൾ കണ്ടെത്തുന്നതിന് പകരം സൃഷ്ടിക്കാൻ ശ്രമിക്കുന്ന കാലം -ഇ. ചന്ദ്രശേഖരൻ കണ്ണൂര്‍: വാര്‍ത്തകള്‍ കണ്ടെത്താന്‍ശ്രമിച്ച കാലത്തില്‍നിന്ന് മാറി വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കാലമാണിതെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. അന്തരിച്ച മാധ്യമപ്രവര്‍ത്തകരായ പന്ന്യന്‍ ഭരതൻ, എ.പി. മൂസാന്‍കുട്ടി, കളത്തില്‍ രാമകൃഷ്ണൻ, ശെല്‍വരാജ് കയ്യൂര്‍ എന്നിവരുടെ ഫോട്ടോ കണ്ണൂര്‍ പ്രസ്ക്ലബ് ഹാളില്‍ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യകാലത്ത് പത്രപ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും ഏറെ ശ്രമകരമായ സംഗതിയായിരുന്നു. എന്നാൽ, മറ്റേത് മേഖലയിലുമെന്നപോലെ മാധ്യമരംഗത്തും മുന്‍കാലത്തെ അപേക്ഷിച്ച് ഏറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. സമൂഹത്തോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്ന മേഖലയാണ് പത്രപ്രവര്‍ത്തനം. അതിനാൽ, മാതൃകാപരമായരീതിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തി സമൂഹത്തി​െൻറ നന്മകള്‍ ഏറ്റുവാങ്ങാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള പുരസ്‌കാരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിതരണം ചെയ്തു. അഞ്ജിത ദിനകരൻ, യു.സി. അഭിരാമി, ജാവേദ് അക്തർ, അക്ഷയ് ശശി, എ. ആദര്‍ശ്, സി. നന്ദന, എസ്.എസ്. അഭയ്, ഇ.കെ. അദീന, ഇ.കെ. അനഘനന്ദ, കെ. അഭിരാമി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പ്രസ്ക്ലബ് പ്രസിഡൻറ് കെ.ടി. ശശി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. ഗോപി, അഞ്ജിത ദിനകരന്‍ എന്നിവർ സംസാരിച്ചു. പ്രസ്ക്ലബ് സെക്രട്ടറി എൻ.പി.സി. രഞ്ചിത്ത് സ്വാഗതവും ട്രഷറര്‍ പ്രശാന്ത് പുത്തലത്ത് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story