Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2017 8:14 AM GMT Updated On
date_range 10 July 2017 8:14 AM GMTകരയത്തുംചാൽ കോളനിയിലേക്ക് പുതിയ റോഡ് നിർമിച്ചുനൽകാൻ ധാരണ
text_fieldsശ്രീകണ്ഠപുരം: ആദിവാസി കോളനിയിലേക്കുള്ള റോഡ് സമീപത്തെ ചർച്ചുമായി ബന്ധപ്പെട്ടവർ തടസ്സപ്പെടുത്തിയതിനെ തുടർന്ന് സംഘർഷമുണ്ടായ കരയത്തുംചാലിൽ ഒരുമാസത്തിനകം പുതിയ റോഡ് നിർമിച്ചുനൽകാൻ ധാരണയായി. ചെമ്പന്തൊട്ടി സ്കൂളിൽ ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷ് വിളിച്ചുചേർത്ത ജനകീയ യോഗത്തിലാണ് തീരുമാനമായത്. ചർച്ച് നടത്തിപ്പുകാരാണ് പുതിയ റോഡ് നിർമിച്ചുനൽകുക. അതുവരെ തടസ്സപ്പെടുത്തിയ പഴയ റോഡ് തുറന്നുകൊടുക്കും. നൂറ്റാണ്ടുകളായി കോളനിയിലേക്ക് ഉപയോഗിച്ചിരുന്ന റോഡ് മാസങ്ങൾക്ക് മുമ്പ്, ചർച്ച് അധികൃതർ തടസ്സപ്പെടുത്തിയെന്ന് കാണിച്ച് കോളനിക്കാർ പൊലീസിനും എ.ഡിഎമ്മിനും പരാതി നൽകിയിരുന്നു. ചർച്ച് നടത്തിപ്പുകാരും കോളനിവാസികളും കഴിഞ്ഞദിവസം ഏഴിന് രാത്രി ഏറ്റുമുട്ടിയിരുന്നു. സംഭവത്തിൽ നിരവധി ആദിവാസികൾക്കും മറ്റും പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 167 പേർക്കെതിരെ കേസെടുത്തിരുന്നു. ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ പിപി. രാഘവൻ ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തു.
Next Story