Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2017 8:00 AM GMT Updated On
date_range 10 July 2017 8:00 AM GMTഅൽ ബിർ പ്രീ സ്കൂൾ ശിലാസ്ഥാപനം
text_fieldsപഴയങ്ങാടി: മതഭൗതിക വിദ്യാഭ്യാസം സർവനന്മകളുടെയും കവാടമാണെന്ന് സമസ്ത കണ്ണൂർ ജില്ല സെക്രട്ടറി മാണിയൂർ അഹമ്മദ് മൗലവി. മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് വേണ്ടി മുട്ടം നേർവഴി വാട്സ് ആപ് കൂട്ടായ്മ നിർമിച്ചുനൽകുന്ന അൽ ബിർ പ്രീ സ്കൂൾ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് എസ്.കെ.പി. അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. മുട്ടം ജുമാമസ്ജിദ് ഖത്തീബ് അലി അക്ബർ ബാഖവി പരിപാടി ഉദ്ഘാടനം ചെയ്തു. സിറാജുദ്ധീൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. അൽ ബിർ സ്‌കൂളിനുള്ള ഫണ്ടിെൻറ ആദ്യഗഡുവിനുള്ള ചെക്ക് കെ. ആസാദ് മാണിയൂർ ഉസ്താദിന് നൽകി നിർവഹിച്ചു. വി.പി. മുഹമ്മദലി മാസ്റ്റർ, കെ. ഹംസക്കുട്ടിഹാജി, എം. ഇബ്രാഹീം, ഇ.എൻ. ഫാറൂഖ് എ.ടി. ഹാരിസ് എന്നിവർ സംസാരിച്ചു. എസ്.എ.പി. മൊയിനുദ്ദീൻ സ്വാഗതവും അബ്ദുല്ല നാലകത്ത് നന്ദിയും പറഞ്ഞു.
Next Story