Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2017 8:00 AM GMT Updated On
date_range 10 July 2017 8:00 AM GMTസെൻകുമാർ മാപ്പുപറയണം ^എസ്.ഡി.പി.െഎ
text_fieldsസെൻകുമാർ മാപ്പുപറയണം -എസ്.ഡി.പി.െഎ കണ്ണൂർ: മുൻ കേരള ഡി.ജി.പി ടി.പി. സെൻകുമാർ ഒരു വാരികക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ വർഗീയ പരാമർശങ്ങൾ ഉടൻ പിൻവലിച്ച് മാപ്പുപറയണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. ഇല്ലാത്ത ലവ് ജിഹാദും മുസ്ലിം ജനനനിരക്ക് സംബന്ധിച്ചും മറ്റും തികച്ചും തെറ്റായ പരാമർശങ്ങളും സംഘ്പരിവാർ സ്വരമാണ് വെളിവാകുന്നത്. ഒരു മുതിർന്ന െപാലീസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിൽനിന്ന് ഇത്രയും വർഗീയത പുറത്തുവന്നെങ്കിൽ െപാലീസ് സേനയിൽ ഇതെത്രത്തോളം ബാധിച്ചിട്ടുണ്ടാകുമെന്നുള്ളത് വളരെ ഗൗരവമുള്ള ഒന്നാണ്. സർക്കാർ ഈ വിഷയത്തിൽ ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. വിവാദ പരമാർശങ്ങൾക്കെതിരെ ഇന്ന് പ്രാദേശികതലങ്ങളിൽ പ്രകടനങ്ങളും കോലം കത്തിക്കലും അടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് അറിയിച്ചു.
Next Story