Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2017 8:00 AM GMT Updated On
date_range 2017-07-10T13:30:01+05:30മനുഷ്യാവകാശ പ്രവർത്തകനുനേരെ വധശ്രമം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ ഉത്തരവ് ചൊക്ലി: കിടഞ്ഞിയിലെ മനുഷ്യാവകാശ പ്രവർത്തകനായ ഹമീദ് കിടഞ്ഞിയെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റ് നടക്കാത്ത സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയിൽനിന്ന് മാറ്റാൻ ഹൈകോടതി ഉത്തരവിട്ടു. കഴിഞ്ഞ മേയ് നാലിന് പെരിങ്ങത്തൂരിലെ കല്യാണവീട്ടിൽ നിന്ന് മടങ്ങവെ ഉണ്ണിയങ്കടവ് റോഡിൽ ഒരു സംഘം ഇയാളുടെ വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ചൊക്ലി പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. എന്നാലിതുവരെ പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ സാധിച്ചില്ലെന്നും സംഭവത്തിൽ രാഷ്ട്രീയസ്വാധീനം ഉപയോഗിക്കുന്നുവെന്നും കാണിച്ച് ഹമീദ് കിടഞ്ഞി ഹൈകോടതിയിൽ പൊലീസിനെതിരെ ഹരജി ഫയൽ ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ചൊക്ലി എസ്.ഐ ഫായിസലിയെ മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ കേസിെൻറ ചുമതല ഏൽപിക്കാൽ ഹൈകോടതി ജില്ല െപാലീസ് മേധാവിയോട് ഉത്തരവിട്ടത്.
Next Story