Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 8:23 AM GMT Updated On
date_range 9 July 2017 8:23 AM GMTഒാൺലൈൻ പോക്കുവരവ്: ആധാരം രജിസ്ട്രേഷൻ കുത്തനെ കുറഞ്ഞു
text_fieldsമമ്മൂട്ടി പീടികപ്പുരയിൽ കണ്ണൂർ: വേണ്ടത്ര ആസൂത്രണമില്ലാതെ നടപ്പാക്കിയ ഒാൺലൈൻ പോക്കുവരവ് നിലവിൽ വന്നേതാടെ രജിസ്ട്രേഷൻ മേഖലയിൽ പ്രതിസന്ധി. ആധാരം രജിസ്ട്രേഷൻ കുത്തനെ കുറഞ്ഞു. ജില്ലയിലെ 22 രജിസ്ട്രാർ ഒാഫിസുകളിലായി ഒരാഴ്ചക്കിടെ 25ൽ താെഴ ആധാരങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഏറെയും മുക്ത്യാർ, ബാങ്ക് വായ്പാ ഇൗട് എന്നിവക്കുള്ളതാണ്. ചില ഒാഫിസുകളിൽ ഇതുവരെയായി ഒരു രജിസ്ട്രേഷൻ പോലും നടന്നില്ല. കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് രജിസ്ട്രേഷൻ നിലച്ചതുമൂലം സർക്കാറിന് ഉണ്ടായത്. മാസത്തിൽ 300ഒാളം രജിസ്ട്രേഷൻ നടക്കുന്ന കണ്ണൂർ രജിസ്ട്രാർ ഒാഫിസിൽ വിരലിലെണ്ണാവുന്ന രജിസ്ട്രേഷനാണ് നടന്നത്. ഒാൺലൈൻ പോക്കുവരവിനുള്ള തണ്ടപ്പേര് സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നതാണ് രജിസ്ട്രേഷൻ മേഖലയിൽ പ്രതിസന്ധി ഉളവാക്കിയത്. വിവാഹം, ചികിത്സ തുടങ്ങിയ അടിയന്തരാവശ്യങ്ങൾക്ക് ഭൂമി വിൽക്കേണ്ടവരാണ് പുതിയ സംവിധാനം നിലവിൽ വന്നതോടെ കൂടുതൽ ബുദ്ധിമുട്ടിലായത്. നേരത്തെ, ആധാരം രജിസ്റ്റർ ചെയ്യാൻ അടിസ്ഥാന രേഖകളുമായി ജനങ്ങൾ ആധാരം എഴുത്തുകാരെയാണ് സമീപിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ വിേല്ലജ് ഒാഫിസുകളിലാണ് ആദ്യമെത്തേണ്ടത്. ഒാൺലൈൻ പോക്കുവരവ് തണ്ടപ്പേർ സർട്ടിഫിക്കറ്റ് ലഭ്യമാക്കാതെ ആധാരം എഴുതാനോ രജിസ്റ്റർ ചെയ്യാനോ കഴിയില്ല. തണ്ടപ്പേർ സർട്ടിഫിക്കറ്റ് കിട്ടാൻ വില്ലേജ് ഒാഫിസുകളിൽ ഏറെനാൾ കയറിയിറങ്ങേണ്ട അവസ്ഥയാണ്. അപേക്ഷ നൽകിയാൽ വില്ലേജ് ഒാഫിസർ അദ്ദേഹത്തിെൻറ സൗകര്യം പോലെ സന്ദർശിച്ച് ഭൂമി പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് നൽകുക. ഇതിനായി ദിവസങ്ങൾ കാത്തിരിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. വില്ലേജ് ഒാഫിസുകളിലെ സൗകര്യങ്ങളും പരിമിതമാണ്. പലയിടത്തും കമ്പ്യൂട്ടർ സംവിധാനം പൂർണമായും ഇല്ല. പല ഒാഫിസുകളിലും പ്രിൻററും സ്കാനിങ് മെഷീനും ഇല്ലാത്തത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ പ്രയാസമുണ്ടാക്കുന്നുണ്ട്.
Next Story