Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതൊഴിലാളികളുടെ...

തൊഴിലാളികളുടെ അവകാശസംരക്ഷണത്തിൽ സംസ്ഥാനസർക്കാർ പ്രതിജ്ഞാബദ്ധം^മന്ത്രി ശൈലജ

text_fields
bookmark_border
തൊഴിലാളികളുടെ അവകാശസംരക്ഷണത്തിൽ സംസ്ഥാനസർക്കാർ പ്രതിജ്ഞാബദ്ധം-മന്ത്രി ശൈലജ കണ്ണൂർ: തൊഴിലാളികളുടെ അവകാശസംരക്ഷണത്തിലും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിലും സംസ്ഥാനസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇന്ത്യപോലെ മുതലാളിത്തസമീപനങ്ങൾ പിന്തുടരുന്ന രാജ്യത്ത് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന സാഹചര്യമല്ല നിലനിൽക്കുന്നത്. സംഘടിതമായ പ്രവർത്തനത്തിലൂടെ മാത്രമേ അവ നേടിയെടുക്കാനാകൂ. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ ആനുകൂല്യവിതരണ മേളയുടെ ജില്ലതല ഉദ്ഘാടനവും വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പകർച്ചപ്പനി നിയന്ത്രണാധീനമായി വരുകയാണ്. അതേസമയം, മഴ ശക്തമാകുന്നതോടെ എച്ച്-1 എൻ-1 പനി വ്യാപകമാകാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ഓരോരുത്തരും ജാഗ്രതപുലർത്തണമെന്നും മന്ത്രി പറഞ്ഞു. ക്ഷേമനിധിയിൽ അംഗങ്ങളായ ജില്ലയിലെ മോട്ടോർ തൊഴിലാളികൾക്ക് ക്ഷേമനിധി തുക, പെൻഷൻ, ചികിത്സാസഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ സ്കോളർഷിപ്, അവശ പെൻഷൻ, മരണാനന്തര ധനസഹായം എന്നിങ്ങനെ ഒരു കോടി ഒമ്പതു ലക്ഷം രൂപയാണ് മേളയുടെ ഭാഗമായി വിതരണം ചെയ്തത്. ക്ഷേമനിധി ബോർഡ് ഡയറക്ടർ ജോയ് ജോസഫ് അധ്യക്ഷത വഹിച്ചു. പെൻഷൻ വിതരണം ഡയറക്ടർ ടി. ഗോപിനാഥൻ, റീഫണ്ട് വിതരണം അഡീഷനൽ ലേബർ കമീഷണർ തുളസീധരൻ എന്നിവർ നിർവഹിച്ചു. ഹെഡ്ക്വാർട്ടേഴ്സ് എക്സിക്യൂട്ടിവ് ഓഫിസർ ബേബി ജോസഫ്, ഡയറക്ടർമാരായ ആർ. ശ്രീധരൻപിള്ള, എ.എം. നൗഷാദ്, കെ.ആർ. രവി, ജില്ല എക്സിക്യൂട്ടിവ് ഓഫിസർ കെ. ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story