Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർണാടക നിയമസഭ:...

കർണാടക നിയമസഭ: സ്ഥാനാർഥികളില്‍ പുതുമുഖങ്ങളുണ്ടാവും- ^കെ.സി. വേണുഗോപാല്‍

text_fields
bookmark_border
കർണാടക നിയമസഭ: സ്ഥാനാർഥികളില്‍ പുതുമുഖങ്ങളുണ്ടാവും- -കെ.സി. വേണുഗോപാല്‍ മംഗളൂരു: അടുത്ത കർണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥികളിൽ പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്ന് സംസ്ഥാനത്തെ പാർട്ടി ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഉഡുപ്പിയില്‍ പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശതീർഥയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൂത്തുതലം മുതല്‍ പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ദക്ഷിണ കന്നട, ഉഡുപ്പി, കുടക് ജില്ലകളില്‍ കണ്‍വെന്‍ഷനുകള്‍ കഴിഞ്ഞു. വികസനം മുൻനിർത്തിയാവും തെരഞ്ഞെടുപ്പ് പ്രചാരണം. സിദ്ധരാമയ്യ സര്‍ക്കാറി‍​െൻറ നാലുവര്‍ഷത്തെ നേട്ടങ്ങള്‍ വമ്പിച്ചതാണ്. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയില്ല. അങ്ങനെ വരുത്തിത്തീര്‍ക്കാനുള്ള ശ്രമമുണ്ട്. കർണാടകയെ യു.പിയാക്കാനുള്ള ശ്രമം ജനങ്ങള്‍ തള്ളുമെന്ന് മുഖ്യമന്ത്രി മംഗളൂരുവില്‍ പറഞ്ഞിട്ടുണ്ട്. സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പി‍​െൻറ മുന്നോടിയായി സംഘ്പരിവാറി​െൻറ പതിവു പരിപാടിയാണ്. ഉഡുപ്പി ശ്രീകൃഷ്ണമഠം ക്ഷേത്രത്തില്‍ ഇഫ്താര്‍സംഗമം സംഘടിപ്പിച്ച സ്വാമി വിശ്വേശതീർഥ മതമൈത്രിയുടെ മഹത്തായ സന്ദേശമാണ് നല്‍കിയത്. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി ഇഫ്താര്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍, മതേതരരാഷ്ട്രത്തില്‍ പ്രധാനമന്ത്രി പിന്തുടരേണ്ടിയിരുന്ന ഈ മാതൃക നരേന്ദ്ര മോദി കൈവിട്ടുവെന്ന് വേണുഗോപാല്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് ഡോ. ജി. പരമേശ്വര, ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി പ്രമോദ് മാധവ് രാജ്, വിനയകുമാര്‍ സൊറകെ എം.എൽ.എ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story