Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 8:22 AM GMT Updated On
date_range 9 July 2017 8:22 AM GMTേകാട്ടക്കലിൽ വാഹനാപകടം; ഇരിട്ടി സ്വദേശി മരിച്ചു
text_fieldsഇരിട്ടി: കോട്ടയത്തുനിന്ന് കൊട്ടിയൂരിലേക്കു വരുകയായിരുന്ന അന്ന ബസും ലോറിയും കോട്ടക്കലിൽ കൂട്ടിയിടിച്ച് ഇരിട്ടി സ്വദേശി മരിച്ചു. ഇരിട്ടി ചരൾ സ്വദേശിനി കല്ലമ്പ്രായിൽ സിസിലിയാണ് (മറിയാമ്മ -65) മരിച്ചത്. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: ബിനീഷ്, റനീഷ്, ചിഞ്ചു. മരുമക്കൾ: ബിനു, പ്രിൻസി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ചരൾ സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. കുഞ്ഞിരാമൻ നമ്പ്യാർ അഞ്ചരക്കണ്ടി: കൊളത്തുമല മൈലാടിയിൽ തരശ്ശിയിൽവീട്ടിൽ പെരിങ്ങാലി കുഞ്ഞിരാമൻ നമ്പ്യാർ (84) നിര്യാതനായി. ഭാര്യ: നാണി. മകൻ: വി.വി. വേണുഗോപാൽ (ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറി). മരുമകൾ: ഉഷാകുമാരി (പാതിരിയാട് സർവിസ് സഹകരണ ബാങ്ക്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.
Next Story