Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 8:21 AM GMT Updated On
date_range 2017-07-09T13:51:18+05:30മീഡിയവൺ 'ശുഭയാത്ര' കാമ്പയിന് സമാപനം
text_fieldsമലപ്പുറം: നിരത്തിൽ പൊലിയുന്ന ജീവനുകളും അതിനെതിരായ മുന്നറിയിപ്പും ചൂണ്ടിക്കാട്ടി 'മീഡിയവൺ' ഇറാം ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ 'ശുഭയാത്ര' കാമ്പയിന് സമാപനം. മലപ്പുറത്ത് നടന്ന ചടങ്ങ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വികസനോന്മുഖ മാധ്യമ പ്രവർത്തനത്തിെൻറ നല്ല മാതൃകയാണ് കാമ്പയിനിലൂടെ 'മീഡിയവൺ' മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമം–മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രകൃതി ദുരന്തങ്ങളിലും ആക്രമണങ്ങളിലും കൊല്ലപ്പെടുന്നതിനേക്കാൾ പേർ റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നുണ്ടെന്നും നിരന്തര ബോധവത്കരണം മാത്രമാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. മീഡിയവൺ 'ശുഭയാത്ര' പുരസ്കാരം നേടിയ മലപ്പുറം ട്രോമാകെയറിന് നിയുക്ത എം.പി പി.കെ. കുഞ്ഞാലിക്കുട്ടി പുരസ്കാരം കൈമാറി. അശുഭവാർത്തകളുടെ കാലത്ത് 'ശുഭയാത്ര'ക്ക് പ്രസക്തി ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു. മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബ് റഹ്മാൻ ആമുഖ പ്രഭാഷണവും ഗതാഗതവകുപ്പ് ഡെപ്യൂട്ടി കമീഷണർ ഡോ. മുഹമ്മദ് നജീബ് മുഖ്യപ്രഭാഷണവും നടത്തി. പി. ഉബൈദുല്ല എം.എൽ.എ, മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി, മലപ്പുറം നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല, കൗൺസിലർ ഹാരിസ് ആമിയൻ, ഇറാം ഗ്രൂപ് മാർക്കറ്റിങ് ഹെഡ് സുനിൽ പ്രഭു, എ. ഫോർ ഒാേട്ടാ ഡോട്ട് കോം സി.ഇ.ഒ ഷാഹിർ ഇസ്മാഇൗൽ, ഏബിൾ ഇൻറർനാഷനൽ എം.ഡി സിദ്ദീഖ് പുറായിൽ, റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം സംസ്ഥാന പ്രസിഡൻറ് കെ.എം. അബ്ദു, ജില്ല ട്രോമാകെയർ പ്രസിഡൻറ് കെ.പി. പ്രദീഷ്, മീഡിയവൺ സി.ഇ.ഒ എം. അബ്ദുൽ മജീദ്, കോഒാഡിനേറ്റിങ് എഡിറ്റർ ആർ. സുഭാഷ് എന്നിവർ സംസാരിച്ചു. 'പതിനാലാം രാവ്' ഗായകർ അണിനിരന്ന 'ഇശൽ സായാഹ്നം' കാണികൾക്ക് വിരുന്നായി. mpgma1 മീഡിയവൺ–ഇറാം മോേട്ടാർസ് 'ശുഭയാത്ര' സമാപന സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാനം ചെയ്യുന്നു. മീഡിയവൺ സി.ഇ.ഒ എം. അബ്ദുൽ മജീദ്, െഡപ്യൂട്ടി കമീഷണർ ഡോ. മുഹമ്മദ് നജീബ്, മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബ് റഹ്മാൻ, മാധ്യമം–മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മുൻമന്ത്രി കുട്ടി അഹമ്മദ്കുട്ടി, പി. ഉബൈദുല്ല എം.എൽ.എ, നിയുക്ത എം.പി പി.കെ. കുഞ്ഞാലിക്കുട്ടി, ഏബിൾ ഇൻറർനാഷനൽ എം.ഡി സിദ്ദീഖ് പുറായിൽ, മലപ്പുറം നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല എന്നിവർ മുൻനിരയിൽ
Next Story