Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസംഘർഷം തുടരുന്നു;...

സംഘർഷം തുടരുന്നു; യുവാവിന്​ കുത്തേറ്റു

text_fields
bookmark_border
മംഗളൂരു: അജ്ഞാതരുടെ അക്രമത്തില്‍ പരിക്കേറ്റ് മരിച്ച ആർ.എസ്.എസ് പ്രവർത്തകനും സജിപമുന്നൂര്‍ കന്‍ഡൂരിലെ താനിയപ്പയുടെ മകനുമായ ശരത്കുമാര്‍ മഡിവാലയുടെ (28) മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്കിടെ സംഘർഷമുണ്ടായത് നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. കല്ലേറിലും ചിതറിയോടി വീണും നിരവധിപേര്‍ക്ക് പരിക്കേറ്റു. അതിനിടെ, ബി.സി റോഡിൽവെച്ച് യുവാവിന് ബൈക്കിെലത്തിയ സംഘത്തി​െൻറ കുത്തേറ്റു. ഇര്‍വത്തൂര്‍ പദവിലെ മുഹമ്മദ് റിയാസാണ് (26) അക്രമത്തിനിരയായത്. കൈക്കമ്പ ഗുരുപുരയില്‍ നില്‍ക്കുകയായിരുന്ന തന്നെ ബൈക്കിലെത്തിയ സംഘം കഴുത്തിന് കുത്തുകയായിരുന്നുവെന്ന് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് പൊലീസിന് മൊഴിനല്‍കി. ചൊവ്വാഴ്ച രാത്രി ബണ്ട്വാള്‍ താലൂക്കിലെ ബി.സി റോഡില്‍ ത‍​െൻറ അലക്ക്സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതിനിടെ വെട്ടേറ്റ ശരത് കുമാർ വെള്ളിയാഴ്ച രാത്രി മംഗളൂരു എ.ജെ ആശുപത്രിയിലാണ് മരിച്ചത്. വിലാപയാത്ര ബി.സി റോഡിനടുത്ത് കൈക്കമ്പയിലെത്തിയപ്പോള്‍ അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. സുരക്ഷ മുന്‍നിർത്തി പൊലീസ് നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്ന് കടകള്‍ തുറന്നിരുന്നില്ല. തിരിച്ചും ഏറ് വന്നതിനെത്തുടര്‍ന്ന് രൂപപ്പെട്ട സംഘര്‍ഷാവസ്ഥ ഒതുക്കാന്‍ പൊലീസ് ലാത്തിവീശി. കല്ലേറിലും ചിതറിയോടി വീണും നിരവധിപേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ കാർ, പൊലീസ് വാഹനങ്ങള്‍ എന്നിവയുടെ ചില്ലുകള്‍ തകര്‍ന്നു. എ.ടി.എം കൗണ്ടറി‍​െൻറ ചില്ലുവാതില്‍ പൊട്ടി. ഓട്ടോറിക്ഷ മറിച്ചിട്ടു. ദേശീയപാത 75 വഴിയുള്ള വാഹനഗതാഗതം രണ്ടാം ദിവസവും തടസ്സപ്പെട്ടു. അതിനിടെ, വിലാപയാത്രയില്‍ പങ്കെടുത്ത ചിലര്‍ പാതയോരത്തുനിന്ന് കല്ലുകള്‍ പെറുക്കി കാറുകളില്‍ ശേഖരിക്കുന്ന വിഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. ക്രമസമാധാന പാലനത്തിനായി 2000 പൊലീസുകാരെ മേഖലയില്‍ പ്രത്യേകം വിന്യസിച്ചിരുന്നു. വെസ്റ്റേണ്‍ റേഞ്ച് ഐ.ജി, ജില്ല പൊലീസ് സൂപ്രണ്ട് തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിരോധനാജ്ഞ നിലവിലുള്ള സ്ഥലത്ത് ക്യാമ്പ്ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story