Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വരസഞ്ചാരത്തിൽ...

സ്വരസഞ്ചാരത്തിൽ നാദവിശുദ്ധിയുടെ നന്മ വിതറി സാകേത് രാമൻ

text_fields
bookmark_border
പയ്യന്നൂർ: ആസ്വാദനത്തെ അനായാസമാക്കിയ രാഗവിസ്താരം. ലളിതസുന്ദര ആവിഷ്കാരത്തോടൊപ്പം സ്വരക്കസർത്തുകളോ അനവസരത്തിലുള്ള പാണ്ഡിത്യപ്രകടനങ്ങളോ ഇല്ലാത്ത ആലാപനം. പോത്താങ്കണ്ടം ആനന്ദഭവനത്തി​െൻറ നേതൃത്വത്തിൽ നടക്കുന്ന 14ാമത് ----------തുരയം സംഗീതോത്സവത്തി​െൻറ മൂന്നാം ദിനത്തെ അവിസ്മരണീയമാക്കിയത് കർണാടക സംഗീതലോകത്തെ യുവസാന്നിധ്യം സാകേത് രാമൻ. സംഗീത കുലഗുരു ലാൽഗുഡി ജയരാമ​െൻറ സംഗീത കളരിയിൽനിന്ന് സ്വരസ്ഥാനങ്ങളുടെ സഞ്ചാരപഥങ്ങൾ അഭ്യസിച്ച ഈ സോഫ്റ്റ്വെയർ എൻജിനീയർ താളാത്മകതയുടെ സൗന്ദര്യത്തോടൊപ്പം വിശാലമായ രാഗവിസ്താരത്തി​െൻറ കാൽപനികഭാവം കൂടി സമന്വയിപ്പിച്ചപ്പോൾ കച്ചേരി ആസ്വാദനത്തി​െൻറ അവിസ്മരണീയ ഔന്നത്യങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. വസന്തത്തിൽ വർണം പാടിയായിരുന്നു തുടക്കം. തുടർന്ന് നാട്ടരാഗത്തിൽ രക്ഷമാം ശരണാഗതം എന്ന കീർത്തനത്തോടെ കച്ചേരി കൊഴുപ്പിച്ച ഗായകൻ പ്രധാനരാഗമായി തെരഞ്ഞെടുത്തത് ഭൈരവിയായിരുന്നു. നളിനകാന്തിയിൽ രാഗം താനം പല്ലവി പാടി കച്ചേരി അവസാനിപ്പിച്ച സാകേത് രാമൻ മോഹനം, ആരഭി തുടങ്ങിയ രാഗങ്ങളിലൂടെയും കടന്നുപോയി. സാകേതി​െൻറ വായ്പാട്ടിനൊപ്പം കെ.ജെ. ദിലീപി​െൻറ വയലിൻതന്ത്രികൾ നിഴലായി സഞ്ചരിച്ചപ്പോൾ മൃദംഗചക്രവർത്തി തിരുവാരൂർ ഭക്തവത്സലം മൃദംഗത്തിൽ തീർത്ത വിസ്മയസൗന്ദര്യം വേദിയെ അവിസ്മരണീയമാക്കി. വൈക്കം ഗോപാലകൃഷ്ണ​െൻറ ഘടവാദനവും കച്ചേരി കൊഴുപ്പിച്ചു. ശനിയാഴ്‌ച സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ മുഖ്യാതിഥിയായിരുന്നു. ഷഷ്ഠിപൂർത്തി ആഘോഷിച്ച തിരുവാരൂർ ഭക്തവത്സലത്തിന് വേദിയിൽ സ്വീകരണം നൽകി. ഞായറാഴ്ച കർണാടക സംഗീതലോകത്തെ ജനകീയശബ്്ദംകൂടിയായ ടി.എം. കൃഷ്ണയുടെ വായ്പാട്ടാണ്. ആർ.കെ. ശ്രീറാം കുമാർ (വയലിൻ), കെ.വി. പ്രസാദ് (മൃദംഗം), അനിരുദ്ധ ആത്രേയ (ഗഞ്ചിറ) എന്നിവർ പക്കമേളമൊരുക്കും. ഡോ. ഖാദർ മാങ്ങാട് മുഖ്യാതിഥിയാവും.
Show Full Article
TAGS:LOCAL NEWS 
Next Story