Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:47 PM IST Updated On
date_range 9 July 2017 1:47 PM ISTസെലസ്റ്റിയ അധ്യാപക പഠനക്കൂട്ടായ്മ
text_fieldsbookmark_border
കണ്ണൂർ: കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസപരിപാടിയായ സെലസ്റ്റിയ 2017െൻറ ഭാഗമായുള്ള അധ്യാപക പഠനക്കൂട്ടായ്മ ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിലെ പ്രതിഭാശാലികളായ അധ്യാപകരുടെ നൂതനപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക, പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നൽകുക എന്നിവയാണ് സെലസ്റ്റിയ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ഒരുവര്‍ഷം നീളു ജ്യോതിശാസ്ത്ര ഗവേഷണപ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടക്കും. പഠന ക്ലാസുകൾ, വാനനിരീക്ഷണ ക്യാമ്പ്, ജ്യോതിശാസ്ത്ര ഉത്സവം എന്നിവ നടത്തുന്നതിന് കൂട്ടായ്മക്ക് രൂപംനൽകി. ജൂലൈ 21ന് തുടങ്ങി 2018 ഫെബ്രുവരി 28വരെ വിദ്യാലയങ്ങളില്‍ പ്രവർത്തനങ്ങൾ നടക്കും. ജ്യോതിശാസ്ത്രജ്ഞനും മാടായി എ.ഇ.ഒയുമായ വെള്ളൂർ ഗംഗാധരനാണ് േനതൃത്വം നൽകുന്നത്. ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എ ജില്ല പ്രോജക്ട് ഓഫിസർ ഡോ. പി.വി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ബി.പി.ഒ രാജേഷ് കടന്നപ്പള്ളി സംസാരിച്ചു. ശാസ്ത്രയാന്‍ പരീക്ഷണത്തിലൂടെ ശ്രദ്ധേയനായ മാടായി ജി.എം.യു.പി സ്കൂള്‍ അധ്യാപകന്‍ ദിനേഷ്കുമാര്‍ തെക്കുമ്പാടിനെ ആദരിച്ചു. പി.വി. പ്രസാദ് സ്വാഗതവും കെ.വി. രാഘവന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story