Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 8:17 AM GMT Updated On
date_range 9 July 2017 8:17 AM GMTസർക്കാർ വാർഷികം: പ്രദർശനവാഹനവും കലാസംഘവും ഇന്ന് ജില്ലയിൽ
text_fieldsbookmark_border
കണ്ണൂർ: സംസ്ഥാന സർക്കാറിെൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജനക്ഷേമ പ്രവർത്തനങ്ങളും വികസനനേട്ടങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനവാഹനവും കലാസംഘവും ജില്ലയിൽ ഇന്ന് മുതൽ പര്യടനം നടത്തും. കഴിഞ്ഞമാസം തിരുവനന്തപുരത്ത് ഫ്ലാഗ്ഓഫ് ചെയ്ത പ്രദർശനവാഹനം 12 ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയാണ് കണ്ണൂരിലെത്തുന്നത്. ജൂലൈ 11 വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കലാസംഘം അടങ്ങുന്ന വാഹനം സഞ്ചരിക്കും. ആദ്യപരിപാടി ഇന്ന് രാവിലെ 9.30ന് കോളയാടാണ്. തുടർന്ന് 11.30ന് കൂത്തുപറമ്പ് ടൗൺ, വൈകീട്ട് മൂന്നിന് തൂവക്കുന്ന് എലീഷ്യം ലൈബ്രറി, അഞ്ചിന് കരിയാട് മുക്കാളിക്കര എന്നിവിടങ്ങളിലും പ്രദർശനമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story